മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം. കര്‍ണാടക ആഭ്യന്തരവകുപ്പില്‍ വിശ്വാസമില്ലെന്ന് സഹോദരങ്ങള്‍ െബംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കലബുര്‍ഗിയുടെ ഘാതകരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ അന്വേഷണ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. ഗൗരി ലങ്കേഷിന് വ്യക്തിപരമായി ശത്രുക്കളുണ്ടായിരുന്നില്ല. എന്നാല്‍ ആശയങ്ങളുടെ പേരില്‍ ശത്രുത നേരിട്ടിരുന്നുവെന്നും ആരിലേക്കും വിരല്‍ ചൂണ്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും സഹോദരന് ഇന്ദ്രജിത് ലങ്കേഷ് പറഞ്ഞു.
Advertisement