E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 21 2017 03:54 PM IST

Facebook
Twitter
Google Plus
Youtube

More in India

ഗൗരി ലങ്കേഷ് വധക്കേസ് പ്രതികളുടെ രേഖാചിത്രം: ആശങ്കയിൽ ബി ജെ പി പ്രവര്‍ത്തകന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം പുറത്തുവിട്ടതുമുതല്‍ ആശങ്കയിലാണ് ബി ജെ പി പ്രവര്‍ത്തകന്‍ പ്രഭാകര്‍. രേഖാചിത്രങ്ങളില്‍ ഒന്നിന് പ്രഭാകറിന്റെ മുഖവുമായുള്ള സാമ്യമാണ് കാരണം. 

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് നാല്‍പതാം ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെന്ന് സംശയിക്കുന്നവരുടെ മൂന്ന് രേഖാചിത്രം പുറത്തുവിട്ടത്. ഇതില്‍ ഒരു രേഖാചിത്രത്തിന് തുംകൂരു ബി ജെ പി എം എല്‍ എ യുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ പ്രഭാകറുമായി സാമ്യം. ഇതോടെ ഫോണ്‍കോളുകളുടെ ബഹളമായി. ആദ്യമൊക്കെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് വിളിച്ച് കാര്യം തിരക്കിയത്. എന്നാല്‍ രേഖാചിത്രം പ്രഭാകറിന്റെ ചിത്രത്തിനൊപ്പം ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയതോടെ പരിചയം ഇല്ലാത്തവര്‍ പോലും വിളിക്കാന്‍ തുടങ്ങി. പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പത്തുലക്ഷം രൂപയാണ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. എന്തെങ്കിലും സൂചന കണ്ടെത്തി നല്‍കാന്‍ എല്ലാവരും ഉല്‍സാഹിക്കുന്നതും ഇപ്പോള്‍ പ്രഭാകറിന് തലവേദനയായിരിക്കുകയാണ്. തനിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മാനനഷ്ടകേസ് നല്‍കാനൊരുങ്ങുകയാണ് പ്രഭാകര്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.