ലണ്ടനിലെ നോട്ടിങ്ഹാമില്‍ മലയാളി ഓടിച്ച മിനിബസ് ലോറികളുമായി കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. പ്രധാനപാതകളിലൊന്നായ എംവണ്‍ മോട്ടോര്‍വേയില്‍ രാവിലെയാണ് അപകടം. നോട്ടിങ്ഹാമില്‍ നിന്ന് വിപ്രോ കമ്പനി ഉദ്യോഗസ്ഥരുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ലണ്ടനില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് അപകടം.
Advertisement