കൊച്ചി കരുവേലിപ്പടിയില്‍ ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കരുവേലിപ്പടി സ്വദേശി ജാന്‍സിയാണ് ഭര്‍ത്താവ് റഫീഖിന്റെ െവട്ടേറ്റ് മരിച്ചത്. റഫീഖിന്റെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടികള്‍ കില്സയിലാണ്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ടി വി കണ്ടുകൊണ്ടിരുന്ന മൂത്ത മകനെ വെട്ടിപ്പരുക്കേൽപിച്ച ശേഷം ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം റഫീക്ക് ഹാളിലെ ഫാനിൽ തൂങ്ങിമരിച്ചു. മക്കൾ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പരുക്കേറ്റ മൂന്ന് മക്കളെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കാകാം കാരണമെന്ന് പൊലീസ് പറയുന്നു
Advertisement