എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ നിന്ന് മലയാളി താരം സി.കെ.വിനീത് അപ്രതീക്ഷിതമായി പുറത്ത്. സെപ്റ്റംബര്‍ അഞ്ചിന് മക്കാവുവിനെതിരെ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ മൂന്നാം മല്‍സരം. നേരത്തെ ഇന്ത്യ മ്യാന്മറിനെയും കിര്‍ഗിസ്ഥാനെയും തോല്‍പ്പിച്ചിരുന്നു. 34 അംഗ സാധ്യത ടീമില്‍ മലയാളി താരങ്ങളായി ഗോള്‍കീപ്പര്‍ ടി.പി.രെഹനേഷും ഡിഫന്‍ഡര്‍ അനസ് എടത്തൊടികയും മാത്രമാണുള്ളത്. മികച്ച ഫോമിലുള്ള വിനീതിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല.
Advertisement