സി.കെ.വിനീത് കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും. വിനീതിനെ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സ് മാനെജ്മെന്റ് തീരുമാനിച്ചു. മെഹ്താബ് ഹുസൈനെ നിലനിര്‍ത്താന്‍ ടീം തീരുമാനിച്ചെങ്കിലും മെഹ്താബ് അനുകൂല നിലപാചെചുത്തില്ല. റിനോ ആന്റോ, സന്ദേശ് ജിങ്കാന് എന്നിവരില്‍ ഒരാളെകൂടി നിലനിര്‍ത്താനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. മൂന്നാംവട്ടം ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നു സി.കെ.വിനീത്. മുമ്പ് ബെംഗളൂരു എഫ്.സിയില്‍ നിന്ന് കടമായെടുത്തതാണെങ്കില് അടുത്ത സീസണ് മുതല്‍ സ്വന്തംകളിക്കാരനായി കളത്തിലിറക്കാം.
ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്ന ചര്‍ച്ചകള്‍ ഫ്രാഞ്ചൈസികളില്‍ ചൂടുപിടിച്ചിരിക്കെയാണ് വിനീതിനെ വിട്ടുകളയാനില്ലെന്ന് ബ്ലാസ്റ്റേഴ്സ് തീരുമാനമെടുത്തത്. മിഡ്ഫീല്‍ഡ് ജനറലായ മെഹ്താബ് ഹുസൈനെ നിലനിര്‍ത്താന്‍ തീരുമാനമെടുത്തെങ്കിലും മെഹ്താബ് നിരാകരിച്ചു. 23ന് നടക്കുന്ന പ്ലേയേഴ്സ് ഡ്രാഫ്റ്റിലേക്ക് കടക്കനാണ് മെഹ്താബിന്റെ തീരുമാനം. പ്രതിരോധനിരയിലെ സൂപ്പര്‍താരം സന്ദേശ് ജിങ്കാനെയോ മലയാളി റിനോ ആന്റോയെയോ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ടീം മാനെജ്മെന്റ്. വെള്ളിയാഴ്ചക്കകം നിലനിര്‍ത്തുന്ന താരങ്ങളുടെ പേര് നല്‍കാനാണ് ഐഎസ്എല്‍ ഫ്രാഞ്ചൈസികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.