കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ താരങ്ങളുടെ തിരഞ്ഞെടുപ്പ് മികച്ചതെന്ന് സി.കെ.വിനീത്. ലേലത്തിലൂടെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ താരങ്ങള്‍ നന്നായി കളിക്കുന്നവരാണ്. പുതിയ പരിശീലകനും യുവതാരങ്ങള്‍ക്കുമൊപ്പം ഇത്തവണ ഐ.എസ്.എല്‍ കിരീടം നേടണമെന്നാണ് ആഗ്രഹമെന്ന് സി.കെ.വിനീത് കൊച്ചിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
മികച്ച തയാറെടുപ്പോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇത്തവണ താരങ്ങളെ തിരഞ്ഞെടുത്തതെന്നാണ് വിനീതിന്റെ പക്ഷം. കൂട്ടുകാരനായ റിനോ ആന്റോ ടീമിലെത്തിയതില്‍ ഏറെ സന്തോഷം, ആദ്യ ഐഎസ്എല്ലിലെ താരമായ ഇയാന്‍ ഹ്യൂം തിരിച്ചെത്തുന്നത് ആരാധകരുടെ ആവേശം വര്‍ധിപ്പിക്കും .
അനസ് എടത്തൊടിക അടക്കമുള്ള മലയാളി താരങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. മികച്ച വിദേശതാരങ്ങള്‍ കൂടി ടീമിലെത്തുന്നതോടെ കഴിഞ്ഞതവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ പിടിക്കാമെന്ന പ്രതീക്ഷയിലാണ് വിനീതും കേരള ബ്ലാസ്റ്റേഴ്സും.