ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാരെന്ന കാര്യത്തില്‍ അനിശ്ചിതത്വം. അപേക്ഷ നല്കിയ പത്തുപേരില്‍ അഞ്ചുപേരുമായി ഉപദേശക സമിതി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. വിരേന്ദര്‍ സേവാഗ്, രവി ശാസ്ത്രി, ലാല്‍ ചന്ദ് രജ്പുത്, റിച്ചാര്‍ഡ് പൈബസ്, ടോം മൂഡി എന്നിവരുമായാണ് നേരിട്ടും, വിഡിയോ കോണ്‍ഫറന്‍സിങ് വഴിയും ചര്‍ച്ച നടത്തിയത്. ടീം ക്യാപ്റ്റനുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമെ പ്രഖ്യാപനമുണ്ടാകൂ എന്ന് ഉപദേശകസമിതി അംഗം സൗരവ് ഗാംഗുലി വ്യക്തമാക്കി.
Advertisement