ഫുട്ബോള്‍ ഇതിഹാസം ലയണന്‍ മെസിയും അന്റോനെല്ലോ റെക്കൂസോയും വിവാഹിതരായി. അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തിലെ പ്രധാന ഹോട്ടലുകളിലൊന്നായ സിറ്റി സെന്ററിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ബാര്‍സയുടെ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്നു. മെസ്സിയുടേയും അന്റോനെല്ലയുടേയും മക്കളായ തിയോഗയും മാറ്റിയോയുമായിരുന്നു ചടങ്ങിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. യുറഗ്വായ് പോപ് സംഗീതത്തിന്റെ അകമ്പടിയോടെയാണ് വിവാഹചടങ്ങുകള്‍ നടന്നത്.
Advertisement