പശുവിന്റെ പേരില്‍ ആരേയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വീണ്ടും ബീഫിന്റെ പേരില്‍ കൊലപാതകം. ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കാറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ബജര്‍തന്ത് സ്വദേശി അസ്ഗര്‍ അന്‍സാരിയെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയത്. കാറില്‍ ബീഫുണ്ടെന്നാരോപിച്ചായിരുന്നു അതിക്രമം. മര്‍ദനത്തില്‍ ക്രൂരമായി പരുക്കേറ്റ അന്‍സാരിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭരണത്തിന്റെ പിന്തുണയോടെയാണ് അക്രമങ്ങള്‍ നടക്കുന്നതെന്ന് സി.പി.എം ആരോപിച്ചു.
Advertisement