ബീഫ് വിഷയത്തില്‍ താനടക്കമുളള മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച പിണറായി വിജയന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ മറുപടി. ബീഫിനെക്കാള്‍ വലിയരാഷ്ട്രീയ പ്രശ്നം കേരളത്തിലുണ്ട്. ഇവിടുത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനാണ് പിണറായി വിജയന് ശ്രദ്ധിക്കേണ്ടതെന്ന് ദേവേന്ദ്ര ഫട്നാവിസ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയന്റെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ പരിഗണിക്കുമെന്നും ഫട്നാവിസ് പറഞ്ഞു.
Advertisement