കോഴിക്കോട് കൂരാച്ചുണ്ടില്‍ വീണ്ടും പനി മരണം. കൂരാച്ചുണ്ട് കരിയാത്തുംപാറ സ്വദേശിനി പങ്കജം (51) ആണ് മരിച്ചത്.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷം ഇതുവരെ 241 പേരാണ് വിവിധ പകർച്ചവ്യാധികൾ ബാധിച്ചു മരിച്ചത്. ഇതിൽ 124 എണ്ണം പകർച്ചവ്യാധികൾ ബാധിച്ചാണെന്ന് സ്ഥിരീകരിപ്പോൾ 117 പേരുടേത് പകർച്ചനികൾ കാരണമെന്ന് സംശയിക്കുന്നു. 2016ൽ 99 പേരും 2015 ൽ 164 പേരും മരണത്തിന് കീഴടങ്ങി.
79 പേരുടെ ജീവനാണ് ഇത്തവണ ഡെങ്കിപ്പനി കവർന്നത്. ഇതിനകം 8053 പേർക്ക് രോഗം സ്ഥിരീകരിച്ചു 2013ലും 2015ലും 29 പേർ വീതവും 2014 ലും 2016ലും 13 പേർ വീതവും മാത്രമാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചതെന്നറിയുമ്പോഴാണ് രോഗം പടരുന്നതിന്റെ വ്യാപ്തി വ്യക്തമാകുന്നത്.
എച്ച് 1 എൻ 1 56 പേരുടെ ജീവനെടുത്തു. എലിപ്പനി ബാധിച്ച് ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചപ്പോൾ 28 പേരുടെ മരണകാരണം എലിപ്പനിയാണന്ന് സംശയിക്കുന്നു. കൂടാതെ മലേറിയയും മഞ്ഞപ്പിത്തവും ചിക്കൻപോക്സും വയറിളക്ക രോഗങ്ങളും പടരുന്നു. പനി ബാധിച്ച് ചികിൽസ തേടിയവരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു.
ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും രോഗികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പിന് നൽകുന്നില്ല. ഇതു കൂടിയാകുമ്പോൾ പകർച്ചവ്യാധികൾ പടരുന്നതിന്റ വ്യാപ്തി ഊഹിക്കാവുന്നതിലും അപ്പുറത്താണ്. കൃത്യമായ കണക്കുകളുടെ അഭാവം പ്രതിരോധ പ്രവർത്തനങ്ങൾക്കും കടുത്ത വെല്ലുവിളിയാണ്.