സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ആയി. പനി ബാധിച്ച് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി വര്‍ഗീസ് ജോസഫ് (55),
ഡെങ്കിപ്പനി ബാധിച്ച് മലപ്പുറം വഴിക്കടവ് സ്വദേശിനി സൗജത്തും H1N1 ബാധിച്ച് പത്തനംതിട്ട വല്ലന സ്വദേശി വിജയ് കുമാറും തിരുവനന്തപരം നാവായിക്കുളം സ്വദേശി സുനിലാലുമാണ് മരിച്ചത്. സൗജത്ത് നാലു ദിവസമായിഎടക്കരയിലെ സ്വകാര്യാശുപത്രിയിലും വിജയ് കുമാര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലായിരുന്നു.
ഇതോടെ ഈ വര്‍ഷം പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 125 ആയി. 157 പേര്‍ക്ക് കൂടി ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് 24,968 പേര് ചികില്‍സയിലാണ്. പകര്‍ച്ചപ്പനിയിൽ ലോകായുക്ത സ്വമേധയാ കേസെടുത്തിരുന്നു.ആരോഗ്യവകുപ്പ് ഡയറക്ടറും തിരുവനന്തപുരം ഡിഎംഒയും നേരിട്ട് വിശദീകരണം നല്‍കണം.