പ്രത്യേക ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം പശ്ചിമബംഗാളില്‍ ശക്തമാകുന്നു. പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന ഗുര്ഖാജനമുക്തിമോര്ച്ചാ നേതാക്കള്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം ശക്തമാക്കിയത്. സ്ത്രികളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്ത പ്രക്ഷോഭം അക്രമാസക്തമായതിനെതുടര്‍ന്ന് പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. പത്തോളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഗൂര്ഖാജനമുക്തിമോര്ച്ചാ നേതാവ് ബിനയ് ടമാങ്ങിന്റെ വസതിയില്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് റെയ്ഡ് നടത്തിയത്. പ്രത്യേക സംസ്ഥാന ഉടന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസത്തെ ബന്ദിനും ഗൂര്ഖാജനമുക്തിമോര്ച്ച ആഹ്വാനം ചെയ്തിരുന്നു.
Advertisement