ആറു മുസ്്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് വിലക്കേര്‍പെടുത്തിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ അപ്പീല്‍ കോടതി വിസമ്മതിച്ചു. ഹവായിലെ ഹൊണോലുലു ജില്ലാ കോടതിയുടെ സ്റ്റേ നീക്കണമെന്ന അപ്പീല്‍ സാന്‍ഫ്രാന്‍സിസ്കോ കോടതി തളളി. നിലവിലെ എമിഗ്രേഷന്‍ നിയമത്തിന് വിരുദ്ധമാണ് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇറാഖിനെ ഒഴിവാക്കി സിറിയ അടക്കമുളള ആറുരാജ്യങ്ങളില് നിന്നുളളവര്‍ക്ക് വിലക്കേര്‍പെടുത്തി പുതിയ ഉത്തരവ് മാര്‍ച്ച് ആറിനാണ് പുറപ്പെടുവിച്ചത
Advertisement