കണ്ണൂര്‍ കുറ്റിപ്പുറം റോഡില്‍ 13 ബാറുകള്‍ തുറന്നത് തെറ്റായിപ്പോയെന്ന് സമ്മതിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തെറ്റ് മനസിലാക്കി ബാറുകള്‍ പിന്നീട് പൂട്ടിയെന്നും സര്‍ക്കാര്‍. പൂട്ടിയ ബാറുകള്‍ ഏതെന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശം.
ചേര്‍ത്തല കഴക്കൂട്ടം പാത ദേശീയ പാതയാണെന്നും സര്‍ക്കാര്‍ സമ്മതിച്ചു. കേസ് 14ന് വീണ്ടും പരിഗണിക്കും. ബാർ തുറക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർ 14ന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർമാർ ആണ് ഹാജരാകേണ്ടത്. ബാർ തുറന്നതിന്റെ രേഖകൾ നേരിട്ടെത്തി ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി. കണ്ണൂർ മുതൽ കുറ്റിപ്പുറം വരെയുമുള്ള പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരെ കൊയിലാണ്ടി നഗരസഭാംഗം വി.പി. ഇബ്രാഹിംകുട്ടി നൽകിയ പുനഃപരിശോധനാ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.