മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ത്രിസ്റ്റാർ, ഫോർസ്റ്റാർ ബാറുകൾ ഇന്ന് തുറക്കും. എക്സൈസിന്റ പ്രവർത്തനാനുമതി ലഭിച്ച 77 ബാറുകളാണ് തുറക്കുക. ഏറ്റവും കൂടുതൽ എറണാകുളത്താണ്, ഇരുപതെണ്ണം. തിരുവനന്തപുരത്ത് പതിനൊന്നും തൃശൂരിൽ ഒൻപതും ബാറുകൾ പ്രവർത്തനം തുടങ്ങും. ആകെ 81 അപേക്ഷകളാണ് ലഭിച്ചത്. കാസർകോട്, പത്തനംതിട്ട ജില്ലകളിൽ നിന്ന് ആരും ബാർ ലൈസൻസിനായി അപേക്ഷിച്ചിട്ടില്ല. രാവിലെ പതിനൊന്നുമുതൽ രാത്രി പതിനൊന്നുവരെയാണ് പ്രവർത്തനസമയം. മദ്യനയം ഇന്നലെ നിലവിൽ വന്നെങ്കിലും ഒന്നാം തീയതിയായതിനാൽ ബാറുകൾ തുറന്നിരുന്നില്ല.
Advertisement