അസുഖ ബാധിതനായി വിശ്രമിക്കുന്ന ഡിഎംകെ അധ്യക്ഷൻ എം കരുണാനിധിയെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വീട്ടിലെത്തി സന്ദർശിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് രാഹുൽ ഗാന്ധി ഗോപാലപുരത്തെ വസതിയിൽ എത്തുന്നത്. കരുണാനിധിയുടെ 94ആം പിറന്നാൾ ആഘോഷങ്ങൾക്കായി ഇന്നലെയാണ് രാഹുൽ ഗാന്ധി ചെന്നൈയിലെത്തിയത്. രാഷ്ട്രീയ വിഷയങ്ങൾ അടക്കം ചർച്ചചെയ്തെന്നും എത്രയും വേഗം അദ്ദേഹം പൂർണ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും കോണ്ഗ്രസ്സ് ഉപാധ്യക്ഷൻ ആശംസിച്ചു. പിന്നീട് മാധ്യമങ്ങളെ കണ്ട രാഹുൽ കാശ്മീർ വിഷയം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നു കുറ്റപ്പെടുത്തി.
Advertisement