ഫോണ്‍കെണി വിവാദത്തില്മുന്മന്ത്രി എം.കെ.ശശീന്ദ്രനെതിരെ മാധ്യമപ്രവര്‍ത്തക നല്കിയ പരാതിയിൽ കേസെടുക്കണമോ എന്ന കാര്യത്തിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. സംഭവത്തിൽ ചാനൽ ജീവനക്കാരിയടക്കം മൂന്നുപേരുടെ മൊഴി കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. എ.കെ.ശശീന്ദ്രൻ ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. എ.കെ.ശശീന്ദ്രൻ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും, മുൻമന്ത്രിയുമൊത്തുള്ള ഫോൺ സംഭാഷണം സ്റ്റിങ് ഓപ്പറേഷനായിരുന്നില്ലെന്നും യുവതി മൊഴി നൽകിയിരുന്നു.
Advertisement