അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇസ്രയേല്‍ സന്ദര്‍ശനം തുടരുന്നു. ഇന്നലെ ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവുമായും പ്രസിഡന്റ് റൂവന്‍ റിവ്ലിനുമായും ട്രംപ് കൂടിക്കാഴ്ച നടത്തി. ഇസ്രയേല്‍- പലസ്തീന് സമാധാന കരാര്‍ രൂപപ്പെടുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇറാന് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമാണെന്നും ഒറ്റപ്പെടുത്തണമെന്നും ഇസ്രയേലിലും ട്രംപ് ആവര്‍ത്തിച്ചു. ഇന്ന് പലസ്തീന് പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.
Advertisement