ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ചാംപ്യന്മാരായ ചെല്‍സി അവസാന മല്‍സരത്തില്‍ സണ്ടര്‍ലാന്‍ഡിനെ ഗോള്‍മഴയില്‍ മുക്കി. ഒന്നിനെതിരെ അഞ്ചു ഗോളിനാണ് ചെല്‍സി വിജയിച്ചത്. 38 കളികളില്‍ നിന്ന് 93 പോയിന്റോടെയാണ് ചെല്‍സി കിരീടമണിഞ്ഞത്. 19 വര്‍ഷം ചെല്‍സിയില്‍ കളിച്ച ശേഷം ഈ സീസണോടെ ക്ലബ് വിടുന്ന ക്യാപ്റ്റന്‍ ജോണ്‍ ടെറിക്ക് സഹകളിക്കാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. ഹള്സിറ്റിയ്ക്കെതിരെ ഏഴു ഗോള്‍ നേടിയ ടോട്ടനം ലീഗീല്‍ രണ്ടാം സ്ഥാനക്കാരായി. മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും ലിവര്‍പൂള്‍ നാലാം സ്ഥാനത്തും സീസണ് അവസാനിപ്പിച്ചു. അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട ആര്‍സനലിന് രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായി ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടാനായില്ല. മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറാം സ്ഥാനത്തായി.
Advertisement