ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് ടോട്ടനത്തെ തോല്പിച്ചു. 81 ാം മിനിറ്റില്‍ ലുക്കാകുവിന്റെ ഗോളിലാണ് യുണൈറ്റഡിന്റെ ജയം. മാഞ്ചസ്റ്റര്‍ സിറ്റി രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് വെസ്റ്റ് ബ്രോംമിനെ തോല്‍പ്പിച്ചത്. ലിറോയി സെയിനും, ഫെര്നാന്ഡിന്ഹോയും റഹീം സ്റ്റര്‍ലിങ്ങും മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോളുകള്‍ നേടി. മാറ്റ് ഫിലിപ്പ്സിന്റെയും ജയ് റോഡ്രിഗസുമാണ് വെസ്റ്റ് ബ്രോംമിനായി ഗോള്‍ നേടിയത്. മറ്റ് മല്‍സരങ്ങളില്‍ ആര്‍സനല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് സ്വാന്‍സി സിറ്റിയെയും എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ ഹഡ്ഡേഴ്സ്ഫീല്‍ഡ് ടൗണിനെയും തോല്‍പ്പിച്ചു.
Advertisement