ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലിവര്‍പൂളിനും സ്റ്റോക്ക് സിറ്റിക്കും ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വാന്‍സി സിറ്റിയെ തോല്‍പ്പിച്ചത്. സീസണില്‍ ഇതേ സ്കോറില്‍ യുണൈറ്റഡിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
45ാം മിനിട്ടില്‍ എറിക് ബെയലി ഗോള്‍വേട്ട തുടങ്ങിവച്ചു. 80ാം മിനിട്ടില്‍ ലുക്കാക്കുവും, 82ാം മിനിട്ടില്‍ പോള്‍ പോഗ്ബയും 84 ാം മിനിട്ടില്‍ ആന്രണി മാര്ഷ്യലുമാമ് സ്വാന്സ്വി സിറ്റിയുടെ വല കുലുക്കിയത്. സീസമിലെ ആദ്യ മല്‍സരത്തില്‍ വെസ്റ്റ്ഹാമിനേയും യുണൈറ്റഡ് ഇതേ സ്കോറില്‍ തോല്‍പ്പിചിരുന്നു. രണ്ട് മല്‍സരങ്ങളും വിജയിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആറു പോയിന്റായി.
ക്രിസ്റ്റല്‍ പോലസിനോട് 1-0നായിരുന്നു ലിവര്‍പൂളിന്റെ വിജയം. 73ാം മിനിട്ടുവരെ ഗോള്‍രഹിതമായിരുന്ന മല്‍സരത്തില്‍ സാഡിയോ മാനെയാമ് ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്. പരുക്കേറ്റ ബ്രസീലിയന്‍ താരം കുടീഞ്ഞോ ഇന്നും കളിച്ചില്ല.
മറ്റൊരു മല്‍സരത്തില്‍ ആര്‍സനലിനെ സ്റ്റോക്ക് സിറ്റി എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ജെസ് റോഡ്രിഗസാണ് സ്റ്റോക് സിറ്റിയ്ക്കായി ഗോളടിച്ചത്. മറ്റു മല്സരങ ലെസ്റ്റര്‍ സിറ്റിയും സതാംപ്ടണും വാറ്റ്ഫോഡും വിജയിച്ചു.