മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായ് സംഘടന രൂപീകരിച്ചു. വിമണ്‍ കലക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ രൂപീകരിച്ച സംഘടനയ്ക്ക് മഞ്ജു വാരിയര്‍, ബീന പോള്‍, അഞ്ജലി മേനോന്, റിമ കല്ലിങ്കല്‍, വിധു വിന്‍സന്റ് തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്. സിനിമയില്‍ ആദ്യമായാണ് വനിതകള്‍ക്കായ് സംഘടന രൂപീകരിക്കുന്നത്. സംവിധായകർ, അഭിനേത്രികൾ തുടങ്ങി സാങ്കേതിക വിദഗ്ധർ തുടങ്ങി , സിനിമാ രംഗത്തുള്ള സ്ത്രീകളുടെ പ്രാധിനിധ്യത്തിനും തൊഴിൽരംഗത്തെ വളർച്ചക്കും പിന്തുണ നൽകുകയാണ് സംഘടനയുടെ ലക്ഷ്യം. വിമണ്‍ കലക്ടീവ് ഇന്‍ സിനിമയുടെ നേതൃത്വം വൈകിട്ട് മുഖ്യമന്ത്രിയെ കാണും.
Advertisement