ഉപതിരഞ്ഞെടുപ്പുനടന്ന സംസ്ഥാനത്തെ പന്ത്രണ്ട് തദ്ദേശസ്വയംഭരണ വാർഡുകളിലെ ഫലം ഇന്നറിയാം. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 7.3 ശതമാനം പേർ വോട്ടുരേഖപ്പെടുത്തിയിരുന്നു. രാവിലെ പത്തുമണിക്ക് വോട്ടെണ്ണൽ തുടങ്ങും. ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്കും നാല് മുനിസിപ്പൽ, ഏഴ് ഗ്രാമപഞ്ചായത്തു വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പു നടന്നത്. നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ ഇരുമുന്നണികൾക്കും ബി.ജെ.പിക്കും നിർണായകമാണ് തിരഞ്ഞെടുപ്പുഫലം.
Advertisement