ഇടുക്കി കാന്തല്ലൂര്‍ പഞ്ചായത്ത് ഓഫിസിലും വാണ ക്രൈ വൈറസ് ആക്രമണം. പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിലുള്ള സര്‍വര്‍ കമ്പ്യൂട്ടറിലാണ് വൈറസ് ആക്രമണം ഉണ്ടായത്. ഐ.ടി വിദഗ്ദര്‍ നടത്തിയ പരിശോധനയിലാണ് വാണ ക്രൈ വൈറസാണെന്ന് സ്ഥിരീകരിച്ചത്. ഓഫിസിലെ മറ്റ് കംപ്യൂട്ടറുകളില്‍ വൈറസ് കടന്നുകയറിയിട്ടില്ലെന്നാണ് നിഗമനം. രേഖകളെല്ലാം സുരക്ഷിതമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേ സമയം പരിശോധനയുടെ ഭാഗമായി കംപ്യൂട്ടറുകള്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കേണ്ടെന്ന് ഐ.ടി വിദഗ്ദര്‍ നിര്‍ദേശം നല്കി.
Advertisement