സംസ്ഥാനത്ത് വീണ്ടും വാണക്രൈ വൈറസ് ആക്രമണം. തിരുവനന്തപുരം റെയില്‍വെ ഡിവിഷന് ഒാഫിസിലെ കംപ്യൂട്ടറുകളാണ് വൈറസ് ആക്രമണത്തിന് ഇരയായത്. അക്കൗണ്ട്സ് വിഭാഗത്തിലെ ഏഴ് കംപ്യൂട്ടറുകളില്‍ ഉച്ചയോടെ തകരാര്‍ കണ്ടെത്തി. കംപ്യൂട്ടറുകള്‍ പ്രവര്‍ത്തന രഹിതമായതിനത്തുടര്ന്ന് നടത്തിയ പരിശോധനയിലാണ് റാന്‍സംവെയര്‍ വൈറസ് ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. ഓരോ കംപ്യൂട്ടറിനും നിശ്ചിത സമയത്തിനുള്ളില്‍ 300 ഡോളറിന് തുല്യമായ ബിറ്റ് കോയിനുകളായി പണം നല്കിയാല് മാത്രമേ വീണ്ടും പ്രവര്‍ത്തന സജ്ജമാകൂ എന്നാണ് സന്ദേശം.
Advertisement