കുല്ഭൂഷണ് ജാദവ് കേസില്‍ സഹകരിക്കണമെന്ന് പാക്കിസ്ഥാനോട് രാജ്യാന്തര നീതിന്യായ കോടതി. ഇക്കാര്യം വ്യക്തമാക്കി രാജ്യാന്തര നീതിന്യായ കോടതി പ്രസിഡന്റ് റോണി എബ്രഹാം, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തയച്ചു. കേസില്‍ സഹകരിക്കണമെന്ന് ഇന്ത്യയോടും ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച കേസ് കോടതി പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് ഇന്ത്യയ്ക്കുവേണ്ടി ഹാജരാകുക.
ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്ഭൂഷണ് ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും രാജ്യാന്തരകോടതി ശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.