E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:29 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

വിജയ് മല്യ കുറ്റക്കാരൻ; ജൂലൈ 10 ന് മല്യ നേരിട്ട് ഹാജരാകണമെന്നു സുപ്രീംകോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോടതീയലക്ഷ്യക്കേസില്‍ വിവാദവ്യവസായി വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രീംകോടതി. ജൂലൈ പത്തിന് മല്യ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. വായ്പ്പാതട്ടിപ്പുകേസില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. 

രാജ്യം വിട്ട വിജയ് മല്യ, സുപ്രീംകോടതിയെ തുടര്‍ച്ചയായി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന വിമര്‍ശനത്തോടെയാണ് കോടതിവിധി. ജൂലൈ പത്തിന് ഹാജരായി വിശദീകരണം നല്‍കണമെന്നും അതിനു ശേഷം ശിക്ഷാവിധി പ്രസ്താവിക്കുമെന്നും കോടതി വ്യക്തമാക്കി. ബ്രിട്ടീഷ് കന്പനിയായ ഡിയാഗോയില്‍ നിന്നു ലഭിച്ച ഇരുന്നൂറ്റിഅന്പതുകോടിയോളം രൂപ ബാങ്കുകള്‍ക്ക് കൈമാറണമെന്ന, കടം തിരിച്ചുപിടിക്കല്‍ ട്രൈബ്യൂണലിന്‍റേയും കര്‍ണാടക ഹൈക്കോടതിയുടേയും ഉത്തരവ് മല്യ ലംഘിച്ചെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്്ഗി കോടതിയെ അറിയിച്ചു. മല്യ കോടതിസംവിധാനത്തെ മനപൂര്‍വം പരിഹസിക്കുകയാണെന്നും റോഹത്്ഗി പറഞ്ഞു. പതിനേഴു ബാങ്കുകളില്‍ നിന്നു ഒന്പതിനായിരം കോടതി രൂപ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെയാണ് 2015 മാര്‍ച്ചില്‍ വിജയ് മല്യ രാജ്യം വിട്ടത്. 

മുംബൈ, ഡല്‍ഹി, ഹൈദരാബാദ് ഹൈക്കോടതികളുടെ അറസ്റ്റ് വാറന്‍റുകള്‍ പ്രകാരം കഴിഞ്ഞ മാസം പതിനെട്ടിന് മല്യ ലണ്ടനില്‍ അറസ്റ്റിലായിരുന്നു. മല്യയെ തിരികെയെത്തിക്കാനുള്ള നയതന്ത്ര നടപടികള്‍ പുരോഗമിക്കവെയാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. മല്യക്കെതിരെയുള്ള കേസുകളുടെ രേഖകള്‍ സി.ബി.ഐയും എന്‍ഫോഴ്്സ്്മെന്‍റ് ഡയറക്ടറേറ്റും അടുത്ത ബുധനാല്ച ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിക്ക് കൈമാറും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :