ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ചാംപ്യന്‍സ് ട്രോഫി മല്‍സരം കാണാന്‍ ലണ്ടന്‍ ഒാവല്‍ സ്റ്റേഡിയത്തിലെത്തിയ വിജയ് മല്യയ്ക്ക് നേരെ ക്രിക്കറ്റ് ആരാധകരുടെ പരിഹാസം. സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിനടുത്തുവച്ച് കള്ളന്, കള്ളന് എന്നുവിളിച്ചായിരുന്നു പരിഹാസം. പ്രതിഷേധം വകവയ്ക്കാതെ മല്യ സ്റ്റേഡിയത്തിനുള്ളിലേക്ക് പോയി. കഴിഞ്ഞ ആഴ്ച ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മല്‍സരം കാണാനെത്തിയ മല്യയ്ക്കെതിരെ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്ത്യയുടെ എല്ലാ മല്‍സരങ്ങളും കാണാനെത്തുമെന്ന് മല്യ ട്വിറ്ററില്‍ കുറിച്ചിരുന്നു.
Advertisement