മിഡില്‍സ്ബ്രോയെ തോല്‍പ്പിച്ചതോടെ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് ചെല്‍സി ഒരു പടികൂടി അടുത്തു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം. ഇരുപത്തി മൂന്നാം മിനുട്ടില്‍ ഡിയഗോ കോസ്റ്റയാണ് ചെല്‍സിക്കായി ആദ്യ ഗോള്‍ നേടിയത്. മുപ്പത്തി നാലാം മിനുട്ടില്‍ മാര്‍ക്കോസ് അലോണ്‍സോയിലൂടെ ലീഡുയര്‍ത്തി. ഹോം ഗ്രൗണ്ടില്‍ മുന്നൂറാമത്തെ ജയമാണ് ചെല്‍സി സ്വന്തമാക്കിയത്. വെസ്റ്റ് ബ്രോമിനെതിരായ അടുത്ത മത്സരം ജയിച്ചാല്‍ ചെല്‍സിക്ക് കിരീടം ഉറപ്പിക്കാനാകും. പട്ടികയില്‍ രണ്ടാമതുള്ള ടോട്ടന്ഹാമിനെക്കാളും ഏഴുപോയിന്റ് അധികം ചെല്‍സിക്കുണ്ട്
Advertisement