സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദത്തിനു പിന്നിൽ റവന്യൂ ഉദ്യോഗസ്ഥരെ സംശയമുണ്ടെന്നു മന്ത്രി എം.എം. മണി മനോരമ ന്യൂസ് കൗണ്ടർപോയിന്റ് പറഞ്ഞു. വാക്കുകള്‍ തെറ്റിദ്ധരിച്ചതില്‍ ഖേദമുണ്ട്. ശൈലി തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തും. വിവാദം പാർട്ടി ചർച്ച ചെയ്തിട്ടുണ്ട്. തീരുമാനങ്ങൾ പാർട്ടി സംസ്ഥാന സെക്രട്ടറി അറിയിക്കുമെന്നും മണി കൗണ്ടർപോയിന്റിൽ പറഞ്ഞു.
ഇതിനിടെ എം.എം.മണിയ്ക്കെതിരെ നടപടിയെടുക്കാൻ സിപിഎം സെക്രട്ടറിയേറ്റിൽ ധാരണയായി സെക്രട്ടറിയേറ്റിൽ മണിയ്ക്കെതിരെ രൂക്ഷവിമർശനമാണുയർന്നത്. പ്രസ്താവനകളില്‍ മണി ജാഗ്രത പുലര്‍ത്തിയില്ലെന്നു സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. പാര്‍ട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കി. വാക്കുകള്‍ മന്ത്രിക്കുചേര്ന്ന നിലയില്ല. സംസ്ഥാനസമിതിയിലെ ചർച്ചയ്ക്കു ശേഷം അന്തിമതീരുമാനം കൈക്കൊള്ളും.
Advertisement