കോഴിക്കോട് പുതിയങ്ങാടിയില്‍ യുവതിയും മുന്നു പെണ്‍കുട്ടികളും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മരിച്ചവരെ ഇതു തിരിച്ചറിയാനായിട്ടില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് നഗരപരിസരത്തുള്ള കോയറോഡിനു സമീപത്തെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തിയത്. യുവതിക്ക് ഏകദേശം മുപ്പതു വയസും പെണ്‍കുട്ടികള്‍ക്ക് എട്ടുവയസിനും പന്ത്രണ്ടു വയസിനുമിടയിലും പ്രായം തോന്നിക്കും. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
നാട്ടുകാര്‍ റെയില്‍വേ അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. സമീപവാസികളാണോ മരണപ്പെട്ടതെന്നറിയാന് പൊലീസ് നാട്ടുകാരുടെ സഹായം തേടിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഏതു ട്രെയിനാണ് തട്ടിയതെന്ന് വ്യക്തമല്ല. പുലര്‍ച്ചെയുള്ള ട്രെയിനാണെന്നാണ് പൊലീസിന്റെ നിഗമനം. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലേക്കും പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. എവിടെയെങ്കിലും അമ്മയെയും കുഞ്ഞുങ്ങളെയും കാണാതായിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
Advertisement