ജിഷ്ണു പ്രണോയ്്യുടെ അമ്മാവന് കെ.കെ ശ്രീജിത്തിനെ സി.പി.എം പുറത്താക്കി. സര്‍ക്കാരിനും പാര്‍ട്ടിക്കും നാണക്കേടുണ്ടാക്കിയെന്ന ആരോപിച്ചാണ് കോഴിക്കോട് വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് അംഗമായ ശ്രീജിത്തിെന പുറത്താക്കിയത്. വണ്ണാര്‍കണ്ടി ബ്രാഞ്ച് കമ്മിറ്റി എടുത്ത തീരുമാനം വളയം ലോക്കല്‍ കമ്മിറ്റി അംഗീകരിച്ചു. സി.പി.എം സംസ്ഥാന നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് നടപടി. 1996 മുതല്‍ ബ്രാഞ്ച് അംഗമാണ് കെ.കെ ശ്രീജിത്ത്. ജിഷ്ണു കേസില്‍ ഡി.ജി.പി ഓഫിസിന് മുന്നില്‍ നടത്തിയ സമരം സര്‍ക്കാരിന് തിരിച്ചടിയായ ഘട്ടത്തിലാണ് പാര്‍ട്ടി ഇടപെടല്‍ . പാര്‍ട്ടി തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും നടപടിയെക്കുറിച്ച് അറിയിച്ചിട്ടുമില്ലെന്നും ശ്രീജിത്ത് പ്രതികരിച്ചു.
Advertisement