ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു. ഇന്നുപുലർച്ചെ മൂന്നേകാലിന് എട്ടാംവളവിന് ശേഷമാണ് അപകടം സംഭവിച്ചത്. സുരക്ഷാ മതിലിൽ ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. രണ്ട് ജീവനക്കാരടക്കം ഇരുപത് പേരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർക്ക്് മതിയായ വിശ്രമം ലഭിക്കാതിരുന്നതാണ് ഉറങ്ങിപ്പോകാൻ കാരണമായതെന്ന് ആരോപണമുണ്ട്. ഇന്നലെ രാവിലെ ബത്തേരിയിൽനിന്ന് തൊടുപുഴയിലേക്ക് പുറപ്പെട്ട ബസ് തിരികെവരുന്ന വഴിയാണ് അപകടത്തിൽപെട്ടത്.
Advertisement