സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായ റാഖയില്‍ നടന്ന വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 15 പേര് കൊല്ലപ്പെട്ടതായി സിറിയ. യൂഫ്രട്ടിസ് നദീതീരത്തുള്ള ഹാനിദ ഗ്രാമം ആക്രമിച്ചത് യുഎസ് സഖ്യമാണെന്ന് സിറിയ മനുഷ്യാവകാശ നിരീക്ഷണകേന്ദ്രം ആരോപിച്ചു. അമേരിക്ക ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം, ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ് അടുത്ത തിങ്കളാഴ്ചത്തെ മോസ്കോ സന്ദര്‍ശനം റദ്ദാക്കി. സിറിയയിലെ മിലിറ്ററി വിമാനത്താവളം ആക്രമിച്ചതിന് സൗദിയിലെ സല്മാന് രാജാവ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ചതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
Advertisement