ഡല്‍ഹിയില്‍ നൈജീരിയന്‍ സ്വദേശിക്ക് ക്രൂരമായി മര്‍ദനമേറ്റു. മോഷണകുറ്റം ആരോപിച്ചായിരുന്നു ആള്‍കൂട്ടം യുവാവിനെ തല്ലിചതച്ചത്. മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇരുമ്പ് ദണ്ഡും വടിയും ഉപയോഗിച്ച് പത്തോളം പേര് യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ മാളവ്യനഗര്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Advertisement