അടിസ്ഥാനസൗകര്യമില്ലായ്മയിൽ വലഞ്ഞ് തിരുവനന്തപുരം പാപനാശം. പിതൃതർപ്പണത്തിനെത്തുന്നവർക്കും സഞ്ചാരികൾക്കും പ്രാഥമിക കർമ്മങ്ങൾക്കു പോലും സൗകര്യമില്ല. വാഗ്ദാനലംഘനങ്ങളുടെ നേർചിത്രമൊരുക്കി മനോരമ ന്യൂസ് പരമ്പര ലോക്കൽ കറസ്പോണ്ടന്റ്
പിതൃതർപ്പണത്തിന്റെ പുണ്യം തേടി ദിവസവും എത്തുന്നത് നൂറുകണക്കിനാളുകൾ.ഇതിലേറെയാണ് സൗന്ദര്യം നുകരാനും കടലിൽ കുളിക്കാനുമെത്തുന്ന സഞ്ചാരികളുടെ എണ്ണം.എന്നാൽ അടിസ്ഥാനസൗകര്യത്തിന്റ കാര്യത്തിൽ വലിയവായിൽ വർത്തമാനം പറയുന്ന അധികാരികൾ ഈ ബുദ്ധിമുട്ട് കേള്‍ക്കണം.
ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ ലണ്ടൻ സ്വദേശിക്ക് പറയാനുള്ളത് ഉപദേശമായോ,പരാതിയായോ കണക്കാക്കാം . ഒരു വർഷം ആയിരക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്നിടത്താണ് ഈ അസൗകര്യങ്ങളെന്നോർക്കണം