തുടർച്ചയായ നാൽപതാം വർഷവും സൂര്യ ഫെസ്റ്റിൽ ഗന്ധർവ്വ സംഗീതം നിറഞ്ഞു. ഡോ കെ ജെ യേശുദാസിന്റെ സംഗീത കച്ചേരിയോടെ സൂര്യ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിന് തിരുവനന്തപുരത്ത് തുടക്കമായി. എകെജി ഹാളിൽ തിങ്ങി നിറഞ്ഞ ഗാനാസ്വാദകരെ സാക്ഷിയാക്കിയായിരുന്നു കച്ചേരി.
ആ നാദമാധുരിയിൽ തലസ്ഥാനം അലിഞ്ഞു. സൂര്യ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവല്ലിന് തുടക്കം കുറിച്ചായിരുന്നു യേശുദാസിന്റെ സംഗീത കച്ചേരി.
നൂറ്റൊന്ന് ദിവസത്തെ നൃത്തസംഗീത സിനിമാ മേളയിൽ രാജ്യത്തെമ്പാടുനിന്നും കലാപ്രതിഭകളെത്തും. മഞ്ജു വാര്യർ, ഖുശ്ബു, കൽക്കി സുബ്ഹമണ്യം തുടങ്ങിയ പത്ത് വനിതകളുടെ പ്രഭാഷണമാണ് ഇത്തവണ സൂര്യ ഫെസ്റ്റിന്റെ പ്രത്യേകത.