തിരുവനന്തപുരം പാറ്റൂരില്‍ മിനി ബസ് മറിഞ്ഞ് ഒരു മരണം. കഠിനംകുളം സ്വദേശി അജയനാണ് മരിച്ചത്.പരുക്കേറ്റ പതിനൊന്ന് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ട്മണിയോടെയാണ് പാറ്റൂർ ജംക്ഷനിൽ ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടം ഉണ്ടായത്. മൂന്ന് സ്ത്രീകൾ ഉൾപ്പടെ പരുക്കേറ്റ പതിനൊന്ന്പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. സെക്രട്ടേറിയറ്റിൽ െഎ എൻ ടി യു സി സമരത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന പ്രവർത്തകരുടെ വാഹനമാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ.
അപകടത്തെ തുടർന്ന് ഏറെനേരെ ഗതാഗതം തടസപ്പെട്ടു. അഗ്നിശമനാ സേനയെത്തി റോഡ് വെള്ളമൊഴിച്ച് വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.