കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിൽ ശീതീകരണസംവിധാനത്തിന്റെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ. രണ്ടുവർഷം മുമ്പ് 44 ലക്ഷം മുടക്കി സ്ഥാപിച്ച എ.സിയാണ് പ്രയോജനപ്പെടാതെ നശിക്കുന്നത്. നിന്നുതിരിയാനിടമില്ലാത്ത അത്യാഹിതവിഭാഗത്തിൽ രോഗികൾ വെന്തുരുകുകയാണ്. ആറ് എ.സികളുണ്ട്. പക്ഷേ പ്രവർത്തിക്കുന്നത് ഒന്നുപോലുമില്ല. വെന്റിലേഷൻ അടച്ചത് ദുരിതം ഇരട്ടിയാക്കി. തിരക്കേറിയ ഈ പനിക്കാലത്ത് അധികൃതർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ രോഗികളുടെ ദുരിതം ഇരട്ടിയാകും
Advertisement