കാസര്‍കോട്ട് എൻഡോസൾഫാൻ ദുരിതബാധിതർക്കായി അനുവദിച്ച ആംബുലൻസുകൾ തുരുമ്പെടുത്ത് നശിക്കുന്നു. രണ്ടരവർഷം മുന്‍പ് സാമൂഹികക്ഷേമ വകുപ്പ് ദുരിതബാധിത പഞ്ചായത്തുൾക്ക് നൽകിയ ആംബുലൻസുകളാണ് ആർക്കുംവേണ്ടാതെ നശിക്കുന്നത്.
എൻഡോസൾഫാൻ ബാധിത മേഖലായായ കുമ്പടാജെ പഞ്ചായത്തിന് 2015 ൽ സാമൂഹിക ക്ഷേമ വകുപ്പ് നൽകിയ ആംബുലൻസാണിത്. രജിസ്ട്രേഷൻ പോലും നടത്താതെ പഞ്ചായത്ത് ഓഫീസിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.ചുറ്റും കാട് മൂടി.ദുരിതബാധിതരുടെ യാത്രക്കായി ആംബുലൻസുകൾ കൈപ്പറ്റിയ ഒമ്പത് പഞ്ചായത്തുകളിലെയും അവസ്ഥ ഇതു തന്നെയാണ്.ആംബുലൻസ് ഓടിക്കാൻ മാത്രം വരുമാനമില്ല
നേരത്തെ, ദുരിതബാധിതരുടെ യാത്ര ചിലവിലേക്കായി ഒരു ലക്ഷം രൂപ വീതം പുനരധിവാസ സെൽ നൽകിയിരുന്നു. ഇത് പുനസ്ഥാപിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത്.