പകർച്ചവ്യാധി ഭീഷണിയിലാണ് കോഴിക്കോട് കോട്ടപ്പറമ്പ് സി.എം.സി കോളനി നിവാസികൾ. കോർപേറഷനിലെ ശുചീകരണ തൊഴിലാളികൾ താമസിക്കുന്ന ഈ കോളനിക്ക് സമീപം മലിനജലം കെട്ടികിടക്കുകയാണ്.ഇതികം ഒരാള്‍ക്ക് ഡെങ്കിപ്പനിയും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാളയം പച്ചക്കറി മാർക്കറ്റിന് സമീപം, കോർപറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കോളനി.ഒമ്പത് കുടുംബങ്ങളിലായി സ്ത്രീകളും കുട്ടികളും ഉൾപ്പടെ തൊണ്ണൂറോളം പേരാണ് ഇവിടെ താമസിക്കുന്നത്.
വീടുകൾക്ക് പിന്നിലായി മാലിന്യം കെട്ടിനിൽക്കുന്ന ഒാടകൾ.ഈ ഒാടയിലൂടെയാണ് കുടിവെള്ളത്തിനായുള്ള പൈപ്പ് കടന്നുപോകുന്നത്.പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെ കളിക്കുന്നതും ഇവിടെതന്നെ..90 പേർക്കായി ആകെയുള്ളത് ഒരു ശുചിമുറി. കോളനി നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരണം നടത്തുമെന്നാണ് കോർപറേഷന്റെ വിശദീകരണം മഴ ശക്തമായാൽ ഒാവുചാലുകൾ നിറഞ്ഞുകവിയും. പിന്നെ ശുചീകരണവും പാഴ്വേലയാകും.