കടുത്ത പ്രതിസന്ധിയിലുള്ള കയര്‍മേഖലയെ ഉടന്‍ കരകയറ്റാന്‍ പറ്റുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലില്ല. പ്രവര്‍ത്തന മൂലധനമായി പന്ത്രണ്ടുകോടി വകയിരുത്തിയതുമാത്രമാണ് അടിയന്തര സഹായമായി വിലയിരുത്തുന്നത്.
ഡീഫൈബറിംഗ് യന്ത്രങ്ങള്‍ വാങ്ങാന്‍ സഹകരണ സംഘങ്ങള്‍ക്ക് 90 ശതമാനവും സ്വയം സഹായ സംഘങ്ങള്‍ക്ക് 75 ശതമാനവും വ്യക്തികള്‍ക്ക് 50 ശതമാനവും സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ദിവസം 60000 തൊണ്ട് ചകിരിയാക്കാന്‍ ശേഷിയുള്ള 100 മില്ലുകള്‍. ഈ തീരുമാനത്തിലൂടെ ചകിരി ഇറക്കുമതിക്ക് തടയിടാന്‍ കഴിയുമെന്നും കരുതുന്നു. എന്നാല്‍ രണ്ടുലക്ഷം ക്വിന്റല്‍ കയര്‍ സംഭരിക്കുമെന്ന പ്രഖ്യാപനത്തില്‍ കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷയില്ല. നിലവില്‍ സംഭരിച്ചവ കെട്ടിക്കിടക്കുകയാണ്. നോട്ട് നിരോധനത്തെത്തുടര്‍ന്ന് ചെറുകിട കയര്‍ സംഘങ്ങള്‍ അടച്ചുപൂട്ടി. പ്രവര്‍ത്തന മൂലധനമില്ലാതെ ഇനി കരകയറുക അസാധ്യം. ഇതിനായി വകയിരുത്തിയിരിക്കുന്നത് കേവലം പന്ത്രണ്ടുകോടി മാത്രം
കയര്‍ ഭൂവസ്ത്രങ്ങള്‍ പ്രോല്‍സാഹിപ്പിക്കും. എന്നാല്‍ കയറ്റുമതിക്കായി പദ്ധതി,ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ നടപടി എന്നിവ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ കയര്മേഖലക്കായുള്ള കോടികളെക്കുറിച്ച് ബജറ്റ് പറയുന്നുണ്ടെങ്കിലും അവ എത്രത്തോളം നടപ്പിലാകുമെന്നതാണ് കയര്‍ തൊഴിലാളികളുടെ ആശങ്ക