E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 05:29 PM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വിയോടെ തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വിയോടെ തുടക്കം. ആദ്യ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചു. 55ാം മിനിറ്റില്‍ കാറ്റ്സുമി യൂസ വിജയഗോള്‍ നേടി. വര്‍ണാഭമായ തുടക്കം. പക്ഷെ ആരവങ്ങള്‍ക്കൊത്ത് കളിയാവേശമുയര്‍ന്നില്ല. അലക്ഷ്യമായ പാസുകളും വിരസമായ പന്തുതട്ടലും കണ്ട് മടുത്ത കാണികള്‍ക്ക് ഗോള്‍ പോസ്റ്റിലേക്ക് പന്തെത്തുന്നത് കാണാന്‍ ഇരുപത് മിനിറ്റ് കാത്തിരിക്കേണ്ടി വന്നു. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് കിട്ടിയ നല്ല അവസരങ്ങള്‍ അന്റോണിയോ ജര്‍മന്‍ കളഞ്ഞു.

നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റങ്ങളില്‍ ഗോളി ഗ്രഹാം സ്റ്റാക്കിന്റെ പരിചയസമ്പത്ത് രക്ഷയായെങ്കിലും സ്റ്റാക്കിന്റെ അശ്രദ്ധയില്‍ ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രം. രണ്ടാം പകുതിയില്‍ അനുകൂലമായൊരു ഗോളവസരം നഷ്ടമാക്കിയ നോര്‍ത്ത് ഈസ്റ്റ്,  ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പാളിച്ച മുതലാക്കി 55ാം മിനിറ്റില്‍ ലീഡ് നേടി

നിക്കോളാസ് വെലസിന്റെ ക്രോസില്‍ ജാപ്പനീസ് താരം കാറ്റ്സുമി യൂസയുടെ ഗോള്‍. തിരിച്ചടിക്കാന്‍ കാഡിയോയ്ക്ക് പകരം മൈക്കല്‍ ചോപ്രയേയും ജര്‍മന് പകരം ഡക്കന്‍സ് നേസണേയും ഇറക്കിയെങ്കിലും വേഗതയില്ലാത്ത നീക്കങ്ങളും ദുര്‍ബലമായ ഷോട്ടുകളും ബ്ലാസ്റ്റേഴ്സിനെ തളര്‍ത്തി. എടുത്തുപറയാന്‍ അറുപതാം മിനിറ്റില്‍ ജിങ്കാന്റെ ഷോട്ട് പോസ്റ്റിനെ ഉരുമ്മിപ്പാഞ്ഞത് മാത്രം. ബുധനാഴ്ച ഹോംമാച്ചില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടാനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ആരാധകരുടെ പിന്തുണ നേടാന്‍ ഈ തട്ടിക്കളി മതിയാകില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :