E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 20 2017 08:00 PM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യൻ സൂപ്പർ ലീഗ് – 2016

  • rafi-goal.jpg

    ഷൂട്ടൗട്ടിൽ കേരളത്തെ വീഴ്ത്തി കൊൽക്കത്തയ്ക്ക് ഐഎസ്എൽ കിരീടം

    ഐഎസ്എല്‍ മൂന്നാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെ പെനൽറ്റി ഷൂട്ടൗട്ടിൽ (4–3) വീഴ്ത്തി അത്‍ലറ്റികോ ഡി കൊൽക്കത്തയ്ക്ക് കിരീടം. രണ്ടാം തവണയാണ് കൊൽക്കത്ത കിരീടം സ്വന്തമാക്കുന്നത്. നിശ്ചിത സമയത്തും അധികസമയത്തും സമനില പാലിച്ചതോടെയാണ് ജേതാക്കളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. ആദ്യ പകുതിയിലായിരുന്നു മല്‍സരത്തില്‍ പിറന്ന ഇരുഗോളുകളുമെത്തിയത്. 37-ാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് റാഫിയിലൂടെ ബ്ലാസ്റ്റേഴ്‌സാണ് ലീഡ് നേടിയത്.

ഐഎസ്എൽ ഫൈനലിന്റെ തയാറെടുപ്പുകൾ പാളിയെന്ന് സ്റ്റീവ് കോപ്പൽ

steve-coppel.jpg

ഐഎസ്എൽ ഫൈനലിൻറെ തയാറെടുപ്പുകൾ പാളിയെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റീവ് കോപ്പൽ. രണ്ടാം സെമിക്ക് ശേഷം കൊച്ചിയിലെത്താൻ വിമാനടിക്കറ്റിനായി ഒരു ദിവസം കാത്തിരിക്കേണ്ടിവന്നത് പ്രകടനത്തെ ബാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. സെമിക്ക് തൊട്ടുപിന്നാലെയുള്ള ഫൈനലും ആരോൺഹ്യൂസിന് പുറത്തിരിക്കേണ്ടിവന്നതും

ഒടുവിൽ റാഫിച്ച

sp-goal.jpg.image.784.410.jpg

ഐഎസ്എൽ സീസണിൽ ഫോമിലല്ല എന്നു മുഹമ്മദ് റാഫിയെ കുറ്റം പറഞ്ഞ ആരാധകർക്കു പോലും ഒരു സ്വകാര്യ ആഗ്രഹമുണ്ടായിരുന്നു– ഫൈനലിൽ റാഫിച്ച ഗോളടിക്കണം. ആരാധകരുടെ പ്രതീക്ഷയും റാഫിയുടെ മനസ്സിലെ തീവ്രമായ ആഗ്രഹവും ഒത്തു ചേർന്നപ്പോൾ അതു നടന്നു. കലൂർ സ്റ്റേഡിയത്തിലെ അര ലക്ഷത്തിലേറെ ആരാധകർക്കു മുന്നിൽ റാഫിയുടെ സീസണിലെ

തോല്‍വിയില്‍ പ്രതികരിക്കാതെ സച്ചിന്‍; പിന്തുണയുമായി ആരാധകര്‍

fans-blasters.jpg

ബ്ളാസ്റ്റേഴ്സിന്‍റെ തോല്‍വിയില്‍ പ്രതികരിക്കാതെ സച്ചിന്‍ മടങ്ങിയപ്പോഴും ടീമിന് പിന്തുണയുമായി ആരാധകര്‍. ബ്ളാസ്റ്റേഴ്സിന്‍റെ അരലക്ഷത്തിലധികം ആരാധകരാണ് കലൂര്‍ സ്റ്റേഡിയത്തില്‍ മല്‍സരം കണ്ടത്. വി.വി.െഎ.പി ഗെയ്റ്റിലൂടെ കളികാണാന്‍ സ്റ്റേഡിയത്തിനുള്ളില്‍ എത്തിയ സച്ചിന്‍ പുറത്തിറങ്ങിയത് വി.െഎ.പി

െഎഎസ്എല്‍ ഫൈനല്‍; മല്‍സരം കാണുന്നതിന് തനിക്ക് അര്‍ഹിച്ച പരിഗണന കിട്ടിയില്ല: െഎ എം വിജയന്‍

i-m-vijayan.jpg

െഎ.എസ് എല്‍ ഫൈനല്‍ മല്‍സരം കാണുന്നതിന് തനിക്ക് അര്‍ഹിച്ച പരിഗണന കിട്ടിയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം െഎ.എം. വിജയന്‍. നേരിട്ട് ചെന്നിട്ടും ജനറല്‍ ടിക്കറ്റാണ് നല്‍കിയത്. തന്നെപ്പോലുള്ള മുതിര്‍ന്ന താരങ്ങളെ അവഗണിക്കുന്നത് സങ്കടകരമാണെന്നും െഎ.എം.വിജയന്‍ പ്രതികരിച്ചു

സി കെ വിനീത് കൊല്‍ക്കത്തയുടെ ഗോള്‍വലകുലുക്കുന്നതും കാത്ത് വിനീതിന്‍റെ കുടുംബവും നാട്ടുകാരും

vineeth-family.jpg

കൊച്ചിയുടെ മൈതാനത്തില്‍ ഇന്ന് സി.കെ. വിനീത് കൊല്‍ക്കത്തയുടെ ഗോള്‍വലകുലുക്കുന്നതും കാത്തിരിക്കുകയാണ് കണ്ണൂര്‍ വേങ്ങാടെ വിനീതിന്‍റെ കുടുംബവും നാട്ടുകാരും. ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാനതാരമായി മാറിയ വിനീത് നിര്‍ണായക അഞ്ചുഗോളുകളിലൂടെയാണ് കേരളത്തിന്‍റെ കണ്ണിലുണ്ണിയായി

ചാമ്പ്യൻമാരായി മഞ്ഞപ്പട ജയിച്ച് കയറണമെന്ന പ്രർത്ഥനയിൽ റിനോ ആന്‍റോയുടെ കുടുംബം

rino-family.jpg

കൊച്ചിയിൽ ഫൈനൽ ആവേശം നിറയുമ്പോൾ രണ്ട് പ്രാർത്ഥനയാണ് കേരള ബ്ലാസ് റ്റേഴ്സ് താരം റിനോ ആന്‍റോയുടെ ത്യശൂരിലെ വീട്ടിൽ. മഞ്ഞക്കുപ്പായത്തിൽ റിനോ ഇന്ന് കളത്തിലിറങ്ങണം. ചാമ്പ്യൻമാരായി മഞ്ഞപ്പട ജയിച്ച് കയറണം. കേരള ബ്ലാസ് റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിലെ മലയാളി പ്രതീക്ഷകളിൽ മുമ്പനാണ് പ്രതിരോധ താരം റിനോ

റാഫിയുടെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ കിരീടം ഉയര്‍ത്തുമെന്ന് സ്വപ്നം കണ്ട് നാടും വീടും

subaida-rafis-mother.jpg

മുഹമ്മദ് റാഫിയുടെ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ കിരീടം ഉയര്‍ത്തുമെന്ന് സ്വപ്നം കാണുകയാണ് റാഫിയുടെ നാടും വീടും. ആദ്യ സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ചാംപ്യന്‍മാരായപ്പോള്‍ ടീമംഗമായിരുന്ന റാഫിയുടെ ഭാഗ്യം ഇക്കുറി ബ്ലാസ്റ്റേഴ്സിനെ തുണയ്ക്കുമെന്നാണ് തൃക്കരിപ്പൂരിന്റെ

ബ്ലാസ്റ്റേഴ്സ് - അത്‌ലറ്റിക്കോ ഫൈനലിന് ആരവമുയരുമ്പോള്‍ ഏഴാം നമ്പര്‍ ജഴ്സിയിലേക്ക് ഉറ്റുനോക്കി ഫുട്ബോള്‍ പ്രേമികൾ

blasters-gallary.jpg

ഐഎസ്എല്ലില്‍ വീണ്ടുമൊരു ബ്ലാസ്റ്റേഴ്സ് - അത്‌ലറ്റിക്കോ ഫൈനലിന് ആരവമുയരുമ്പോള്‍ ഏഴാം നമ്പര്‍ ജഴ്സിയിലേക്കാണ് ഫുട്ബോള്‍ പ്രേമികളുടെ നോട്ടം. ആദ്യ സീസണില്‍ കൊല്‍ക്കത്തയ്ക്കായി വിജയഗോള്‍ നേടിയ മുഹമ്മദ് റഫീഖ് ബ്ലാസ്റ്റേഴ്സിന്റെ ഏഴാം നമ്പറിലിറങ്ങുമ്പോള്‍, ഇയാന്‍ ഹ്യൂമാണ് മറുവശത്തെ ഏഴാമന്‍. ആദ്യ സീസണില്‍

ബ്ലാസ്റ്റേഴ്സ് ഫൈനൽ കളിക്കാനിറങ്ങുന്നത് വിജയലഹരി ലക്ഷ്യമിട്ട്: സികെ വിനീത്

c-k-vineeth.jpg

ബ്ലാസ്റ്റേഴ്സ് ഫൈനൽ കളിക്കാനിറങ്ങുന്നത് വിജയലഹരി ലക്ഷ്യമിട്ടാണെന്ന് സി.കെ വിനീത്. ഐ എസ് എൽ കിരീടം കേരള ഫുട്ബോളിനെ മാറ്റിമറിക്കും. ആദ്യഘട്ടത്തിൽ തകർന്നു നിന്ന ബ്ലാസ്റ്റേഴ്സിന് തിരിച്ചു വരാൻ ഊർജമായത് സച്ചിൻ തെൻഡുൽക്കറുമായുള്ള കൂടിക്കാഴ്ചയെന്ന് മുഹമ്മദ് റാഫി. ഫൈനലിന് മുമ്പ് മലയാളി താരങ്ങൾ മനോരമ

കേരള ബ്ളാസ്റ്റേഴ്സിനായി മ്യൂസിക് വീഡിയോ പുറത്തിറക്കി സംഗീതസംവിധായകന്‍ അല്‍ഫോന്‍സ്

alphonse.jpg

രാജ്യം കണ്ട ഏറ്റവും വലിയ ഫുട്ബോള്‍ മല്‍സരത്തിനായി കൊച്ചി ഒരുങ്ങുമ്പോള്‍ ആരാധകര്‍ക്ക് പുറമെ സെലിബ്രിറ്റികളും ആവേശത്തിലാണ്. ഒറ്റരാത്രി കൊണ്ട് കേരള ബ്ളാസ്റ്റേഴ്സിനായി ഒരു മ്യൂസിക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് സംഗീതസംവിധായകന്‍ അല്‍ഫോന്‍സ്. ബ്ളാസ്റ്റിങ് സോങ് ഫോര്‍ കേരള ബ്ളാസ്റ്റേഴ്സ്. ഫൈനല്‍

അമിതാഭും അഭിഷേകും ഫൈനൽ കാണാനെത്തും; കൊച്ചിയിൽ കർശന സുരക്ഷ

isl-final-kochi-17.JPG

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ്– കൊൽക്കത്ത ഐഎസ്എൽ ഫൈനൽ മൽസരം കാണാൻ വൻ താരനിര. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുകേഷ് അംബാനിയും കൊച്ചിയിലെത്തും. പ്രമുഖ താരങ്ങൾ എത്തുന്നത് കണക്കിലെടുത്ത് കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് സുരക്ഷ കര്‍ശനമാക്കി. മധ്യമേഖല ഐജിയുടെ നേതൃത്വത്തിലാണ് ഫൈനല്‍

ബ്ലാസ്റ്റേഴ്സിന്റെ മലയാളിക്കൂട്ട്

cochin-blsters-malayali-team.jpg

കൊച്ചി ∙ മലയാളികളുടെ കൂടി പങ്കാളിത്തത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്. മൂന്നാം സീസൺ ഐഎസ്എൽ ഫൈനൽ വരെയെത്തി നിൽക്കുന്ന കേരളം തീർച്ചയായും നന്ദി പറയുന്ന ഒരു താരം കണ്ണൂരിന്റെ മണ്ണിൽ നിന്നുള്ള സി.കെ. വിനീതിനോടാകും. ബെംഗളൂരു എഫ്സിയുടെ താരമായി എഎഫ്സി കപ്പ് ഫൈനൽ വരെയെത്തിയ പോരാട്ടത്തിനു ശേഷമാണു വിനീത്

വിനീതിന്റെ പ്രകടനം ബ്ളാസ്റ്റേഴ്സിനു നിർണായകമാകും

vineeth.jpg

ആദ്യകിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഏറെ നിര്‍ണായകമാണ് സി.കെ.വിനീതിന്റെ പ്രകടനം. അഞ്ചു ഗോളുകളുമായി ബ്ലാസ്റ്റേഴ്സിന്റെ പട്ടികയില്‍ ഒന്നാമനാണ് വിനീത്. വേഗവും കൃത്യതയും ഒത്തുചേരുന്നിടത്താണ് വിനീത് എന്ന കൂത്തുപറമ്പുകാരന്‍ സ്റ്റീവ് കോപ്പലിന്റെ വജ്രായുധമാകുന്നത്. അന്ന് നവംബര്‍‌ എട്ട്..

ഐഎസ‍്എൽ കരിഞ്ചന്ത: രണ്ടുപേര്‍ അറസ്റ്റില്‍

isl-ticket.jpg

ഐഎസ‍്എൽ കേരള ബ്ലാസ്റ്റേഴ്സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനൽ മൽസരത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍. കൊച്ചി പാലാരിവട്ടം പൊലീസ് ഇവരെ ചോദ്യംചെയ്തു.

ഐ.എസ്.എല്‍ ചരിത്രത്തിലെ ആവേശത്തിരയിൽ ഡൽഹി സ്റ്റേഡിയം

isl-1-goal.jpg

ഐ.എസ്.എല്‍ ചരിത്രത്തിലെ ഏറ്റവും ആവേശമേറിയ മല്‍സരത്തിനാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കാണികള്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും ബ്ളാസ്റ്റേഴ്സിന്‍റെ ഓരോ ചലനങ്ങളിലും ഗ്യാലറി പ്രകന്പനം കൊണ്ടു. പിന്നിലായപ്പോഴൊക്കെ പേരെടുത്ത് വിളിച്ചാണ് ബ്ളാസ്റ്റേഴ്സിനെ ആരാധകര്‍

ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സ് മിന്നി; ഡൽഹിയെ വീഴ്ത്തി ഫൈനലിൽ

shootout.jpg

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് - ഡല്‍ഹി ഡൈനാമോസ് രണ്ടാംപാദ സെമിഫൈനല്‍ എക്സ്ട്രാ ടൈമിലാണ് പുരോഗമിക്കുന്നത്. അധികസമയത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ ആര്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. കളിയില്‍ വ്യക്തമായ മുന്‍തൂക്കം ഇപ്പോള്‍ ഡല്‍ഹിക്കാണ്. . 90 മിനിറ്റ് പൂര്‍ത്തിയായപ്പോള്‍ ഒന്നിനെതിരെ രണ്ട്

കണക്കുകൾ പറയുന്നു, ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം വ്യക്തിഗത മികവിലല്ല!

blasters-happy.jpg

കൊച്ചി∙ പ്രഥമ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് സമാനമായി വീണ്ടുമൊരു കേരളാ ബ്ലാസ്റ്റേഴ്സ്-അത്‍ലറ്റിക്കോ ഡി കൊൽക്കത്ത ഫൈനലിന് അരങ്ങൊരുക്കിയാണ് ഐഎസ്എൽ മൂന്നാം സീസൺ അവസാനത്തോട് അടുക്കുന്നത്. ആദ്യസീസണിലെ ഫൈനലിൽ കൊൽക്കത്തയിലെ സ്വന്തം സ്റ്റേഡിയത്തിൽ കൊൽക്കത്തക്കാർ വേദനിപ്പിച്ചുവിട്ടതിന് കൊച്ചിയിലെ അനുകൂല

ദേ, ബ്ലാസ്റ്റേഴ്സിന്റെ ‘ആശാൻ’ ഗോളടിക്കുന്ന വിഡിയോ!

steve-coppell.jpg

ആരാധകർ സ്നേഹത്തോടെ ‘ആശാൻ’ എന്നു വിളിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റീവ് കോപ്പല്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന കാലത്തെ വിഡിയോ ശ്രദ്ധ നേടുന്നു. വിങ്ങറെന്ന നിലയിലുള്ള കോപ്പലിന്റെ സുന്ദരൻ ഗോളുകളും അതിലേറെ ചന്തമുള്ള ഗോൾ അസിസ്റ്റുകളും നിറം ചാർത്തുന്നതാണ് വിഡിയോ. ക്രിസ്റ്റ്യാനോ റൊണാൾഡോ

ഇതു റഫീഖിന്റെ പ്രായശ്ചിത്തം; ഒന്നാം സീസണിൽ മഞ്ഞപ്പടയുടെ ചങ്കുതകർത്തതിന്

isl-rafeeq.jpg

ന്യൂഡൽഹി ∙ പ്രഥമ ഐഎസ്എൽ സീസൺ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ കണ്ണീരു കുടിപ്പിച്ചയാളാണ് കൊൽക്കത്തക്കാരൻ മുഹമ്മദ് റഫീഖ്. അന്ന് ഫൈനലിന്റെ ഇൻജുറി ടൈമിലാണ് റഫീഖ് ബ്ലാസ്റ്റേഴ്സിന്റെ വലയിൽ പന്തെത്തിച്ച് ആരാധകരുടെ ഹൃദയം തകർത്തത്. അതേ റഫീഖ് തന്നെ ഇന്നലെ പെനൽറ്റി ഷൂട്ടൗട്ടിൽ കേരളത്തിന്റെ വിജയശിൽപിയായി.

ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച ഷൂട്ടൗട്ട് കാണാം-വിഡിയോ

kerala-blasters-shootout.jpg

ന്യൂഡൽഹി∙ ആവേശം ആകാശം തൊട്ട മൽസരത്തിൽ ഡൽഹി ഡൈനാമോസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ മൂന്നാം സീസണ്‍ ഫൈനലിൽ. ഷൂട്ടൗട്ടിൽ ഡൽഹിയെ 3-0ന് തകർത്താണ് ബ്ലാസ്റ്റേഴ്സ് കലാശപ്പോരിന് യോഗ്യത നേടിയത്. ഷൂട്ടൗട്ടിലെ ആദ്യ മൂന്ന് അവസരങ്ങളും ഡൽഹി താരങ്ങൾ തുലച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് ആദ്യ

സ്റ്റീവ് കോപ്പൽ അഥവാ ആരാധകരുടെ സ്വന്തം ആശാൻ; ഐഎസ്എൽ മൂന്നാം പതിപ്പിലെ താരം

Steve-Coppel.jpg

നഴ്സറി സ്കൂളുകൾ മുളച്ചുപൊങ്ങുംമുൻപു നിലത്തെഴുത്തുകളരികളിൽ പോയിരുന്ന കാലം. കളരി ആശാനാണ് അന്നു ഹീറോ. ആശാനെ എവിടെവച്ചുകണ്ടാലും ‘ആശാനേ വന്ദനം’ എന്നു പറഞ്ഞായിരുന്നു ശീലം. ഇന്നിപ്പോൾ, ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആശാനായ സ്റ്റീവ് കോപ്പലിനെ കാണുമ്പോൾ അതുപോലൊരു വന്ദനം പറയാൻ തോന്നുന്നു. ഒരിക്കലും

ഐഎസ്എല്‍: കൊല്‍ക്കത്ത ഫൈനലില്‍

isl-kolkatha-final.jpg

കരുത്തരായ മുംബൈ സിറ്റി എഫ്സിയെ മറികടന്ന് അത്‍ലറ്റിക്കോ ഡി കൊൽക്കത്ത ഐഎസ്എൽ മൂന്നാം പതിപ്പിന്റെ ഫൈനലിൽ. മുംബൈയുടെ തട്ടകത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ എതിരാളികളെ ഗോള്‍രഹിത സമനിലയിൽ തളച്ചാണ് ഫൈനലിലേക്കുള്ള കൊല്‍ക്കത്തയുടെ മുന്നേറ്റം. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യപാദ സെമിയിൽ കൊൽക്കത്ത രണ്ടിനെതിരെ

സെല്‍ഫിയെടുക്കുന്ന ആരാധകനെ നിയന്ത്രിക്കാന്‍ പാടുപെട്ട് പൊലീസ്

blasters.jpg

കൊച്ചി കലുര്‍ സ്റ്റേഡിയത്തില്‍ ബ്ളാസ്റ്റേഴ്സിന്‍റെ കളികാണാനെത്തിയ ഒരു ആരാധകന്‍റെ സെല്‍ഫി കാണാം. സ്ഥലത്തെത്തിയ വി.െഎ.പികളെയും വി.വി.െഎ.പികളെയും വരെയും പിടിച്ചുനിര്‍ത്തി സെല്‍ഫിയെടുത്ത ആരാധകനെ നിയന്ത്രിക്കാന്‍ ഒടുവില്‍ പൊലീസിന് ഇടപെടേണ്ടിവന്നു.

കൊച്ചിയിലെ ഫുട്ബോൾ ആവേശം ത്രസിപ്പിക്കുന്നത് : നിത അംബാനി

nitha.jpg

കൊച്ചിയിലെ ഫുട്ബോൾ ആവേശം ത്രസിപ്പിക്കുന്നതെന്ന് നിത അംബാനി. ഇതേ ആവേശം ഫൈനലിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മൽസരം കണ്ടിറങ്ങിയ നിത അംബാനി പ്രതികരിച്ചു.

ഐഎസ്എൽ: ഡല്‍ഹി ഡൈനാമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

isl-goal.jpg

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ ആദ്യപാദ സെമി പോരാട്ടത്തിൽ ഡല്‍ഹി ഡൈനാമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. 65ാം മിനിട്ടില്‍ ബെല്‍ഫോര്‍ട്ട് നേടിയ തകർപ്പൻ ഗോളാണ് ആദ്യപാദ സെമിയിൽ ബ്ലാസ്റ്റേഴ്സിനെ ജേതാക്കളാക്കിയത്. രണ്ടാംപാദ സെമിപോരാട്ടം ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കും. കൊച്ചിയുടെ കളിമുറ്റത്ത് ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വിജയക്കൊടി നാട്ടി. രണ്ടാം പകുതിയില്‍ ഹെയ്ത്തി താരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് നേടിയ 'ഒറ്റയാന്‍ ഗോളില്‍' ഡല്‍ഹി ഡൈനാമോസിനെ വീഴ്ത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ മൂന്നാം സീസണിലെ ഫൈനല്‍ പോരാട്ടത്തിന് ഒരുപടി കൂടി അടുത്തു.

ബ്ളാസ്റ്റേഴ്സിന് തീം സോങ് തയ്യാറാക്കി ഒരു ആരാധകന്‍

sarath-.jpg

സെമിഫൈനലില്‍ മല്‍സരിക്കാന്‍ കേരള ബ്ളാസ്റ്റേഴ്സ് ഇറങ്ങുമ്പോള്‍ ആവേശം കൊടുമുടിയില്‍. ടീമിന് വിജയം ആശംസിച്ച് തീം സോങ് പുറത്തിറക്കിയിരിക്കുകയാണ് ഒരു ആരാധകന്‍. സംഗീതസംവിധായകന്‍കൂടിയായ ശരത് ഏറ്റുമാനൂരാണ് തീം സോങ്ങിന്‍റെ സൃഷ്ടാവ്. കലൂര്‍ സ്റ്റേ‍‍ഡിയത്തിലേക്ക് എത്തുന്ന പതിനായിരക്കണക്കിന് വരുന്ന

ഐഎസ്എല്‍ ആദ്യപാദ സെമിഫൈനലില്‍ കൊല്‍ക്കത്തയ്ക്ക് രാജകീയവിജയം

humettan.jpg

ഡിയേഗോ ഫോര്‍ലാന്‍ ദുരന്തനായകനായ ഐ.എസ്.എല്‍ ആദ്യപാദ സെമിഫൈനലില്‍ മുംബൈ സിറ്റിയ്ക്കെതിരെ കൊല്‍ക്കത്തയ്ക്ക് രാജകീയവിജയം. രണ്ടിനെതിരെ മൂന്നു ഗോളിനാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത വിജയിച്ചത്. ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായ ഡിയേഗോ ഫോര്‍ലാന് മുംബൈയില്‍ നടക്കുന്ന രണ്ടാംപാദ സെമിഫൈനലില്‍ കളിക്കാനാകില്ല.

കാണാം, അതിരുകള്‍ മായുന്ന കളിക്കാഴ്ച

isl-run-out-10-12.jpg

ലാറ്റിനമേരിക്കയുടെ മൈതാനത്ത് ഫുട്ബോള്‍ കൊടിയേറുമ്പോള്‍ അവിടെ ഒരു കവിത വിരിയുന്നു. ആ കാഴ്ച ഒരു സംസ്കാരത്തിന്റെ സൗന്ദര്യം കൂടിയാകുന്നു. ആഫ്രിക്കയിലേക്ക് എത്തുമ്പോള്‍ അത് വന്യമായ കരുത്തിന്റെ കളിയാണ്. യൂറോപ്പിലെ മൈതാനത്ത് അതൊരു രസതന്ത്ര ലാബിലെത്തിയ പ്രതീതി സൃഷ്ടിക്കുന്നു. ഇനിയത് ഇന്ത്യന്‍ സൂപ്പര്‍

ഫുട്ബോള്‍ മാമാങ്കത്തിന്റെ കിരീടാവകാശിയെ കണ്ടെത്താന്‍ ഇനി അ‍ഞ്ചു പോരാട്ടങ്ങള്‍

isl-blasters-tie.jpg

ഐഎസ്എല്‍ മൂന്നാം സീസണിലെ സെമിഫൈനല്‍ മല്‍സരങ്ങള്‍ നാളെ തുടങ്ങും. നാളെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും മുംബൈ എഫ്.സിയും തമ്മിലാണ് മല്‍സരം. ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്സ് - ഡല്‍ഹി ഡൈനാമോസിനെ നേരിടാനിറങ്ങും. രണ്ടരമാസം നീണ്ട ഫുട്ബോള്‍ മാമാങ്കത്തിന്റെ കിരീടാവകാശിയെ കണ്ടെത്താന്‍ ഇനി അ‍ഞ്ചു പോരാട്ടങ്ങള്‍

ആരാധകരോടു ശാന്തരായിരിക്കാൻ സി.കെ.വിനീതിന്റെ അഭ്യർഥന

ck-vineeth.jpg

‘‘ശാന്തരായിരിക്കൂ....മോശം പെരുമാറ്റത്തിലൂടെ കേരളത്തിനും കലൂര്‍ സ്‌റ്റേഡിയത്തിനും പേരുദോഷം ഉണ്ടാക്കരുത്’’. കലൂര്‍ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ഐഎസ്എൽ സെമിഫൈനൽ കാണാനെത്തുന്ന ആരാധകരോടു കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സി.കെ.വിനീതിതാണ് ഈ അഭ്യർഥന നടത്തുന്നത്. നോർത്ത് ഈസ്റ്റ്

ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സ് സെമിയിൽ

isl-semi.jpg

ഐഎസ്എല്‍ മൂന്നാം സീസണിലെ അവശേഷിക്കുന്ന ഒരേയൊരു സെമിസ്ഥാനം കേരളാ ബ്ലാസ്‌റ്റേഴ്‌സ് കളിച്ചുതന്നെ നേടി. കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് സെമിയില്‍ കടന്നത്. കൊച്ചിയുടെ കളിമുറ്റത്ത് മലയാളി താരം സി.കെ. വിനീത്

ഐഎസ്എൽ മുംബൈ സിറ്റി എഫ്സി, ഡൽഹി ഡൈനാമോസ് മൽസരം സമനിലയിൽ

mumbai-fc-delhi-dynamos.jpg

ഐ.എസ്.എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സി, ഡൽഹി ഡൈനാമോസ് മൽസരം സമനിലയിൽ. മുംബൈ ഫുട്ബോൾ അരീന മൈതാനത്തുനടന്ന മൽസരം ഗോൾരഹിത സമനിലിൽ അവസാനിക്കുകയായിരുന്നു. ഇതോടെ പൊയിൻറ് പട്ടികയിൽ മുംബൈ ഒന്നാം സ്ഥാനത്തും, ഡൽഹി രണ്ടാം സ്ഥാനത്തും തുടരും. കേരള ബ്ലാസ്റ്റേഴ്സിനെ 5.0നും, ചെന്നൈയാനെ 2.0നും തകർത്തെറിഞ്ഞ

ആവേശം വിതറി ചെന്നൈയിന്‍- ഗോവ പോരാട്ടം

chennain-goa.jpg

ഐഎസ്എല്ലില്‍ സെമിയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും ആരാധകരില്‍ ആവേശം വിതറി ചെന്നൈയിന്‍ എഫ്.സി, എഫ്.സി ഗോവ പോരാട്ടം. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഗോവ ചെന്നൈയെ പരാജയപ്പെടുത്തിയത്. കളി തുടങ്ങി നാലാം മിനിറ്റില്‍ ചെന്നൈയാണ് ഗോള്‍ മഴയ്ക്ക് തുടക്കം കുറിച്ചത്. തൊട്ടടുത്ത മിനിട്ടില്‍ ഗോവയ്ക്കായി റാഫേല്‍

ഐഎസ്എല്‍: ഡല്‍ഹിയെ തോല്‍പിച്ച് നോര്‍ത്ത് ഈസ്റ്റ് സെമി പ്രതീക്ഷ നിലനിര്‍ത്തി

north-east-united.jpg

ഐഎസ്എൽ മൂന്നാം സീസണിലെ അവശേഷിക്കുന്ന ഒരേയൊരു സെമിസ്ഥാനം ഉറപ്പിക്കാനുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ടു വഴികളിൽ ആദ്യ വഴി അടഞ്ഞു. ഗുവാഹത്തിയിൽ നടന്ന മൽസരത്തിൽ ഡൽഹി ഡൈനാമോസിനെതിരെ ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജയിച്ചുകയറിയതോടെയാണ് സെമി ഉറപ്പിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ അവസരം പാഴായത്.

കൊൽക്കത്ത-ബ്ലാസ്റ്റേഴ്സ് പോരാട്ടം സമനിലയിൽ

hues-hume.jpg

ഐഎസ്എല്ലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ എവെ മാച്ചില്‍ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്സ് സെമി സാധ്യതകള്‍ സജീവമാക്കി. ബ്ലാസ്റ്റേഴ്സിനായി സി.കെ.വിനീതും കൊല്‍ക്കത്തയ്ക്കായി പിയേഴ്സണും ഗോള്‍ നേടി. കൊളംബിയന്‍ വിമാന അപകടത്തില്‍ മരിച്ച ബ്രസീലിയന്‍ ഫുട്ബോള്‍ താരങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്

എഫ്.സി ഗോവയെ നാണം കെടുത്തി ഡല്‍ഹി ഡൈനാമോസിന് ഗംഭീരജയം

delhi-fc-goa.jpg

ഐഎസ്എൽ ഫുട്ബോളിൽ ഒന്നിനെതിരെ അഞ്ച് ഗോളിന് എഫ്സി ഗോവയെ ഡൽഹി ഡൈനാമോസ് തോൽപ്പിച്ചു. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ഡൽഹിയുടെ മാർസെലീഞ്ഞോ ഹാട്രിക്കും റിച്ചാർഡ് ഗാഡ്സെ ഇരട്ട ഗോളും നേടി.

31–ാം മിനിറ്റിൽ ഡൽഹിക്കെതിരെ ഫുൽഗാൻഗൊ കർദോസോയയുടെ ഗോള്‍ ഗോവയെ മുന്നിലെത്തിച്ചെങ്കിലും

ഹ്യൂസേ, നീയിനി പോകല്ലേ...

Arron-Hughes-2.jpg

കൊച്ചി ∙ ആരോൺ ഹ്യൂസേ നീ പോകരുത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറ്റവും കൂടുതൽ പറഞ്ഞുപോകുന്നത്. ഇതായിരിക്കും. പ്രതിരോധത്തിൽ തലയെടുപ്പോടെ ഈ വടക്കൻ അയർലൻഡുകാരൻ ഉള്ളത് ഒരു ആശ്വാസമാണ്. ഇന്നലെ ആ ആശ്വാസത്തിനു ഗോളിന്റെ കൂടി കയ്യൊപ്പു ചാർത്തിയതോടെ കേരളം നെഞ്ചും വിരിച്ചു പറഞ്ഞു. ദാ കാണ്. ഞങ്ങളുടെ മാർക്വീ താരം.

അധികസമയത്തെ ഗോളിൽ കൊൽക്കത്തയ്ക്ക് ജയം; ഗോവ പുറത്തേക്ക്

athletico-de-kolkatha.jpg

അധികസമയത്ത് പിയേഴ്സൺ നേടിയ ഗോളിൽ ഗോവയ്ക്കെതിരായ മൽസരത്തിൽ അത്‍ലറ്റി കോ ഡി കൊൽക്കത്തയ്ക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊൽക്കത്തയുടെ ജയം. 19, 92 മിനിറ്റുകളിലാണ് കൊൽക്കത്ത ഗോൾ നേടിയത്. ജയത്തോടെ 18 പോയിന്റുമായി പട്ടികയിൽ കൊൽക്കത്ത രണ്ടാം സ്ഥാനത്തെത്തി പ്ലേ ഒാഫ് സാധ്യതകൾ നിലനിർത്തി. തോൽവിയോടെ

ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിന് ഇനി നിര്‍ണായകപോരാട്ടം

kerala-blast-t.jpg

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇനി നിര്‍ണായകപോരാട്ടങ്ങള്‍. പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ നാളെ ഹോംഗ്രൗണ്ടില്‍ പുണെയ്ക്കെതിരെ അടക്കം ശേഷിക്കുന്ന മൂന്നു മല്‍സരങ്ങളും വിജയിക്കണം. നിലവില്‍ 15 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. കാര്യമായ വെല്ലുവിളികളില്ലാതെ പ്ലേഓഫിലേക്ക് കുതിച്ച കേരള

ചെന്നൈയിനെ തോൽപ്പിച്ച് മുംബൈ പ്ലേ ഓഫിൽ; ബ്ലാസ്റ്റേഴ്സിനും ആശ്വാസം

mumbai-city.jpg

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മൂന്നാം സീസണിൽ മുംബൈ സിറ്റി എഫ്സിയുടെ വിജയക്കുതിപ്പ് തുടരുന്നു. ചെന്നൈയിൻ എഫ്സിക്കെതിരെ ഇന്നു നടന്ന മൽസരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു മുംബൈയുടെ വിജയം. മൽസരത്തിന്റെ ഇരുപകുതികളിലുമായിട്ടായിരുന്നു മുംബൈയുടെ ഗോളുകൾ. അർജന്റീനക്കാരനായ ഡെഫെഡറിക്കോ (32),

ബ്ളാസ്റ്റേഴ്സിന്റെ പരിശീലനം കാണാനും താരങ്ങളുമായി സംസാരിക്കാനും അവസരം

blasters-08-11-16.jpg

ആരാധകർക്കു ടീം പരിശീലനം കാണാൻ അവസരമൊരുക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. അടുത്ത രണ്ടു ഹോം മാച്ചുകൾക്കുള്ള ടിക്കറ്റ് വാങ്ങുന്ന ആരാധകരിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കാണു ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ പരിശീലനം കാണാനും താരങ്ങളുമായി സംസാരിക്കാനും അവസരമൊരുക്കുന്നത്. സ്റ്റേഡിയം ബോക്സിൽ നിന്നോ ബുക്ക് മൈ ഷോ

ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോല്‍വി; ഫോർലാന് ഹാട്രിക്ക്

diego-forlan.jpg

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ചരിത്രത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കലും ഒാർക്കാൻ ആഗ്രഹിക്കാത്ത മൽസരങ്ങളിലൊന്നായിരിക്കും അന്ധേരി സ്പോർട്സ് അരീനയിലേത്. മുംബൈ സിറ്റി എഫ്സിയോട് മറുപടിയില്ലാത്ത അഞ്ചു ഗോളുകളുടെ തോൽവി.

കേരളത്തിനൊപ്പം കളിക്കാൻ വിളിച്ചാൽ വരാൻ തയാറെന്ന് ഡിയാഗോ ഫോർലാൻ

diego-forlan.jpg

ഐ.എസ്.എല്ലിലെ അടുത്തസീസണിൽ കേരളത്തിനൊപ്പം കളിക്കാൻ വിളിച്ചാൽ വരാൻ തയാറെന്ന് യുറുഗ്വായ് സൂപ്പർതാരം ഡിയാഗോ ഫോർലാൻ. രാജ്യാന്തര ഫുട്ബോളിൽനിന്ന് കഴിഞ്ഞവർഷം വിരമിച്ച ഫോർലാൻ ഇത്തവണത്തെ സീസണിൽ ഏറ്റവും താരമുല്യമുള്ള കളിക്കാരനാണ്. 2010ൽ ദക്ഷിണാഫ്രിക്ക ലോകകപ്പിൽ ഗോൾഡൻ ബോൾ പുരസ്കാരം നേടിയ യുറഗ്വായ് താരമാണ്

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നോര്‍‌ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ തളച്ചു

isl.jpg

ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നോര്‍‌ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. അ‍ഞ്ചാം മിനിറ്റില്‍ നിക്കോളാസ് വെലസിന്റെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ലീഡ് നേടി. ജയമുറപ്പിച്ച നോര്‍ത്ത് ഈസ്റ്റിനെതിരെ കൊല്‍ക്കത്ത സമനില പിടിച്ചത് തൊണ്ണൂറാം

ഐഎസ്എൽ: ചെന്നൈയിന്‍ എഫ്സിയ്ക്ക് വിജയം

chennai-fc.jpg

മറുപടിയില്ലാത്ത രണ്ടു ഗോളിന് എഫ്സി പൂണെയെ തോൽപ്പിച്ച് ചെന്നൈയിൻ എഫ്സി ഐഎസ്എൽ മൂന്നാം സീസണിലെ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കി. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ‘തലകൊണ്ടുള്ള’ രണ്ടുഗോളുകളാണ് ചെന്നൈയിനെ ജയിപ്പിച്ചത്. ജെജെ (44)യും ഡേവിഡ് സൂചി (51)യുമാണ് മനോഹരമായ ഹെഡറുകളിലൂടെ ഗോളുകൾ

ഡല്‍ഹി ഡൈനാമോസിനെ സമനിലയില്‍ തളച്ച് അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്ത

athletico.jpg

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസിനെ സമനിലയില്‍ തളച്ച് അത്്ലറ്റിക്കോ ഡി കൊല്‍ക്കത്ത. ഇരു ടീമുകളും രണ്ടുഗോള്‍ വീതം നേടി. ഇയാന്‍ ഹ്യൂമിലൂടേയും ജാവി ലാറയിലൂടെയും ഗോള്‍ വല ചലിപ്പിച്ച കൊല്‍ക്കത്തയ്ക്കയ്ക്ക് ഡല്‍ഹിയുടെ മിലന്‍ സിങ്ങും ഫ്ളോറന്‍റ് മെലൂദയും മറുപടി നല്‍കി.

മികച്ച ടീം ഗെയിമാണ് ചെന്നൈക്കെതിരെ വിജയമൊരുക്കിയതെന്ന് സി.കെ.വിനീത്

ck-vineeth.jpg

തന്റെ ഗോളുകളേക്കാള്‍‍ മികച്ച ടീം ഗെയിമാണ് ചെന്നൈക്കെതിരെ വിജയമൊരുക്കിയതെന്ന് കളിയിലെ താരവും മലയാളിയുമായ സി.കെ.വിനീത്. ടീമിനെ സെമിയിലെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിനീത് മല്‍സരശേഷം മനോരമ ന്യൂസിനോട് പറഞ്ഞു.

മറക്കില്ലിത്, മറ്റരാസി !

zidane-mask-12.jpg

കൊച്ചി ∙ ഫ്രാൻസ് ഫുട്ബോൾ ഇതിഹാസം സിനദീൻ സിദാൻ കലൂർ സ്റ്റേഡിയത്തിലെ ഗാലറി കണ്ടിരുന്നെങ്കിൽ കണ്ണു നിറഞ്ഞു പോകുമായിരുന്നു! കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിൻ എഫ്സി കളി കാണാൻ ആയിരക്കണക്കിനു പേർ ഇന്നലെ സ്റ്റേഡിയത്തിലേക്ക് എത്തിയത് സിദാന്റെ മൊട്ടത്തലയൻ മുഖം മൂടി അണിഞ്ഞായിരുന്നു. സിദാനോടുള്ള ആരാധന

വിജയത്തിളക്കത്തിൽ കേക്ക് മുറിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആഘോഷം

kerala-blasters.jpg

ചെന്നൈയിൻ എഫ് സിക്കെതിരായ വിജയത്തിളക്കത്തിൽ കേക്ക് മുറിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആഘോഷം. ടീം താമസിക്കുന്ന ലുലു മാരിയറ്റിലായിരുന്നു ഈ സീസണിലെ മികച്ച വിജയത്തിന്റെ ആഘോഷം നടന്നത്. ‌ സ്വപ്നതുല്യമായ വിജയം നേടിയ മത്സരത്തിന് ശേഷം കേരളാ ബ്ലാസ് റ്റേഴ്സ് ഹോട്ടലിലെത്തിയപ്പോൾ ആഘോഷത്തിന് കിക്കോഫ് വിസിൽ

വീണ്ടും രക്ഷകനായി വിനീത്; ബ്ളാസ്റ്റേഴ്സിനു ത്രസിപ്പിക്കുന്ന ജയം(3-1)

kerala-isl-12-11.JPG

ചെന്നൈയിൻ എഫ്സിക്കെതിരെ ഗോൾ മടക്കി കേരള ബ്ളാസ്റ്റേഴ്സിന്റെ തിരിച്ചടി. ആദ്യപകുതിയില്‍ ചെന്നൈയിന്‍ എഫ്‌സി ഒരു ഗോളിന് മുന്നിലെത്തിയിരുന്നു. ക്യാപ്റ്റന്‍ ബെര്‍നാര്‍ഡ് മെന്‍ഡി 22-ാം മിനിറ്റില്‍ നേടിയ ഗോളാണ് അവര്‍ക്ക് ലീഡ് സമ്മാനിച്ചത്. ബ്രസീലിയന്‍ താരം റാഫേല്‍ അഗസ്റ്റോയുടെ പാസില്‍നിന്നായിരുന്നു

ആരാധകർക്കായി സെമിഫൈനൽ കളിക്കുന്നത് ലക്ഷ്യം : സി.കെ.വിനീത്

ck-vineeth-rino-anto.jpg

ഐ.എസ്.എല്ലിൽ ഇന്ന് കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സിയെ നേരിടും. എഫ്.സി ഗോവയ്ക്കെതിരെ ഹോംഗ്രൗണ്ടിൽ നേടിയ ജയത്തിന്റെ ആവേശത്തിലാണ് ബ്ളാസ്റ്റേഴ്സ് ഇന്ന് കളിക്കാനിറങ്ങുന്നത്. ഇന്ന് പുലർവേളയിൽ അതിഥിയായെത്തിയത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ടു മലയാളിതാരങ്ങളാണ്. സി.കെ.വിനീതും റിനോ ആന്റോയും. ആരാധകർക്കായി

ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിനെതിരെ എഫ്.സി.ഗോവയ്ക്ക് വിജയം

fcgoa.jpg

ഐഎസ്എല്ലില്‍ എഫ്.സി.ഗോവയ്ക്ക് മൂന്നാം സീസണിലെ ആദ്യ ഹോംമാച്ച് വിജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നാടകീയമായി തോല്‍പിച്ചു. തൊണ്ണൂറ് മിനിറ്റ് വരേയും ഓരോ ഗോള്‍ സമനില പാലിച്ച മല്‍സരത്തിന്റെ നാലു മിനിറ്റ് ഇന്‍ജുറി ടൈമിലെ അവസാന മിനിറ്റില്‍ റോമിയോ ഫെര്‍ണാണ്ടസ് വിജയഗോള്‍ നേടി. അന്‍പതാം മിനിറ്റില്‍

ഐ.എസ്.എല്‍: മുബൈ എഫ്.സിക്കെതിരെ പുണെ സിറ്റിക്ക് വിജയം

mumbai-pune.jpg

ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസണിലെ മൂന്നാം ജയവുമായി പുണെ സിറ്റി എഫ്സി പോയിന്റ് പട്ടികയിൽ നാലാമത്. കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ യൂജിൻസൻ ലിങ്ദോ നേടിയ ഗോളിനാണ് പുണെ, ആതിഥേയരായ മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തിയത്. 89-ാം മിനിറ്റിലായിരുന്നു ലിങ്ദോയുടെ ഗോൾ. എഎഫ്സി കപ്പിൽ ഫൈനലിലെത്തിയ ബെംഗളൂരു

ഗോവയെ വീഴ്ത്തി ആദ്യ നാലിൽ ബ്ലാസ്റ്റേഴ്സ്

blasters-fc-goa.jpg

െഎ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഗോവയെ നേരിടുകയാണ്. കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം 7 മിനിട്ടുകള്‍ പിന്നിട്ടപ്പോള്‍ എഫ്.സി ഗോവ ഒരു ഗോൾ നേടി. നാല് എവേ മാച്ചുകള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഹോം ഗ്രാണ്ടില്‍ കളിക്കുന്നത്. സെമിയിലേക്ക് മുന്നേറണമെങ്കില്‍ ഏഴാം സ്ഥാനത്തുള്ള

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒരു ഗോളിന് തോൽപ്പിച്ച് മുംബൈ ഒന്നാമത്

mumbi-isl.jpg

ഗുവാഹത്തി ∙ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് മുംബൈ സിറ്റി എഫ്സി പോയിന്റ് പട്ടികയിൽ ഒന്നാമത്. 45–ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ഗോളി ലിമയുടെ പിഴവില്‍ ജാക്കിചന്ത് സിംഗ് നേടിയ ഗോളാണ് 15 പോയിന്റുമായി മുംബൈയെ ഒന്നാമതെത്തിച്ചത്. ആദ്യ പകുതിക്ക് തൊട്ടു മുൻപ് നോർത്ത് ഈസ്റ്റ്

ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിനെതിരെ ഡൽഹി ഡൈനാമോസിന് തകർപ്പൻ ജയം

isl-04.jpg

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഡൽഹി ഡൈനാമോസ‍ിന് രണ്ട് ഗോളിന്റെ തകർപ്പൻ ജയം. ആദ്യപകുതിയിൽ ഇരു ടീമുകളും ഗോൾ രഹിത സമനില പാലിച്ചെങ്കിൽ. രണ്ടാം പകുതിയിൽ ഡൽഹി നാല് മിനിറ്റിന്റെ ഇടവേളയിൽ രണ്ട് ഗോളടിച്ച് ബ്ലാസ്റ്റേഴ്സിനെ ‍‍ഞെട്ടിച്ചു. 56 ാം മിനിറ്റിൽ റിച്ചാർഡ് ഗാഡ്സെയുടെ പാസിൽ കീൻ ലൂയിസാണ് ഡൽഹിക്ക്

ലക്ഷ്യം ആദ്യ നാലിൽ സ്ഥാനമുറപ്പിക്കൽ: മുഹമ്മദ് റാഫി

muhammad-rafi-2.jpg

ഇനിയുള്ള മല്‍സരങ്ങളില്‍ വിജയിച്ച് ആദ്യ നാലില്‍ സ്ഥാനമുറപ്പിക്കുകയാണ് ടീമിന്‍റെ ലക്ഷ്യമെന്ന് കേരള ബ്ളാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി. ഏവേ മല്‍സരങ്ങളില്‍ പ്രതിരോധത്തില്‍ ഊന്നിയാണ് കളിച്ചത്. ഗോളുകള്‍ വഴങ്ങി പോയിന്‍റുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് ടീം ശ്രദ്ധിച്ചത്. ഗോളടിക്കാന്‍ മികച്ച അവസരങ്ങള്‍

എഫ്.സി.ഗോവയ്ക്ക് ഐഎസ്എല്ലില്‍ ആശ്വാസജയം

isl-goa.jpg

എഫ്സി ഗോവയ്ക്കെതിരായ മൽസരത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ എഫ്സി പൂണെ സിറ്റിക്ക് തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് സീക്കോ പരിശീലിപ്പിക്കുന്ന ഗോവയുടെ ജയം. 32–ാം മിനിറ്റിൽ റാഫേൽ ലൂയിസ് നേടിയ ഗോളിലൂടെയാണ് ഗോവ പോയിന്റ് പട്ടികയിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതെത്തിയത്. 32–ാം മിനിറ്റിൽ പെനൽറ്റി

ചെന്നൈയിന്‍ എഫ്സി - മുംബൈ സിറ്റി മല്‍സരം സമനിലയിൽ

isl-new.jpg

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്സി - മുംബൈ സിറ്റി മല്‍സരം സമനിലയില്‍. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. മുംബൈയെ പ്രതിരോധത്തിലാക്കി ഹോം ഗ്രൗണ്ടില്‍ തുടക്കം മുതൽ ചെന്നൈയിന്റെ മുന്നേറ്റമായിരുന്നു. 51ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍നിന്നു ജെജെ ലാല്‍പെഖുല ചെന്നൈയിനു ലീഡ് നല്‍കി. പകരക്കാരനായി ഇറങ്ങിയ ലിയോ

ബ്ലാസ്റ്റേഴ്സ് ഇഷ്ട ടീമാണെന്ന് ഇയാൻ ഹ്യുമും സ്റ്റീഫൻ പീയേഴ്സണും

iain.jpg

കേരള ബ്ലാസ്റ്റേഴ്സ് ഇഷ്ട ടീമാണെന്ന് ഇയാൻ ഹ്യുമും സ്റ്റീഫൻ പീയേഴ്സണും. ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിവരുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അത്്ലറ്റിക്കോ ഡി കൊൽക്കത്ത ടീമംഗങ്ങളായ ഇരുവരും പറഞ്ഞു. ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായമണിഞ്ഞ ഇയാൻ ഹ്യൂമും സ്റ്റീഫൻ പിയേഴ്സണും സ്കൂൾ കുട്ടികൾക്ക്

ഐഎസ്എല്ലില്‍ എഫ് സി ഗോവയ്ക്ക് വീണ്ടും തോല്‍വി

goa-dynamos.jpg

ഐഎസ്എല്ലില്‍ സ്വന്തം തട്ടകത്തില്‍ എഫ്.സി.ഗോവയ്ക്ക് വീണ്ടും തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളിന് ഡല്‍ഹി ഡൈനാമോസ് ഗോവയെ തോല്‍പിച്ചു. പോയിന്റ് നിലയില്‍ ഡല്‍ഹി മൂന്നാം സ്ഥാനത്തെത്തി. രണ്ടാം സീസണിലെ രണ്ടാം സ്ഥാനക്കാരെന്ന തലയെടുപ്പോടെ ഇറങ്ങിയ ഗോവയ്ക്ക് മൂന്നാം സീസണില്‍ ഇതുവരെ തല

കേരള ബ്ലാസ്റ്റേഴ്സ് - ചെന്നൈയിന്‍ എഫ്.സി മല്‍സരം സമനിലയില്‍

isl-blasters-chennai.jpg

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് - ചെന്നൈയിന്‍ എഫ്.സി മല്‍സരം ഗോള്‍രഹിത സമനിലയില്‍. ആദ്യ പകുതിയില്‍ നിറം മിങ്ങിയ കേരളം രണ്ടാംപകുതിയില്‍ നല്ല പ്രകടനം കാഴ്ചവച്ചെങ്കിലും കിട്ടിയ ഗോളവസരങ്ങളൊന്നും മുതലാക്കിയില്ല. ഏഴു കളികളില്‍ നിന്ന് ഒന്‍പത് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്

നോർത്ത് ഈസ്റ്റിനെ വീഴ്ത്തി അത‌്‌ലറ്റിക്കോ ഡി കൊൽക്കത്ത ഒന്നാമത് (2-1)

isl-kolkata.jpg

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ മുൻനിരക്കാരുടെ പോരാട്ടത്തിൽ ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക് വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്ന നോർത്ത് ഈസ്റ്റിനെ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് കൊൽക്കത്ത തോൽവിയിലേക്ക് തള്ളിവിട്ടത്.

ചെന്നൈയിന്‍ എഫ്സിയെ തോല്‍പ്പിയ്ക്കാനാകും: മുഹമ്മദ് റാഫി

muhammed-rafi-8-10.jpg

ശനിയാഴ്ച്ച നടക്കുന്ന മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്സിയെ തോല്‍പ്പിയ്ക്കാനാകുെമന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി. ഗോവയെ 2-1ന് തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് ടീം കളത്തിലിറങ്ങുന്നത്. മൈതാനത്ത് ഈ ആത്മവിശ്വാസം പ്രകടമാകും. എങ്കിലും ചെന്നൈയിന്‍ എഫ്സി ഹോം ഗ്രൗണ്ടില്‍ ശക്തരാകുമെന്നുറപ്പാണ്.

ഐഎസ്എൽ: ഡല്‍ഹി ഡൈനാമോസ് - പുണെ സിറ്റി മല്‍സരം സമനിലയില്‍

isl-delhi-pune.jpg

ഐഎസ്എൽ മൂന്നാം സീസണിലെ ഡൽഹി ഡയനാമോസ്–എഫ്സി പൂണെ സിറ്റി മൽസരം സമനിലയിൽ കലാശിച്ചു. ഇരുടീമുകളും ഒരോ ഗോൾ വീതം നേടി. പൂണെയ്ക്കായി ഡാറ്റോയും (45) ഡൽഹിക്കായി മിലൻ സിങ്ങുമാണ് (79) സ്കോർ ചെയ്തത്. മൽസരത്തിൽ ആദ്യം ഗോൾ നേടിയത് പൂണെ ആണ്. ആദ്യ പകുതിയുടെ അധികസമയത്തായിരുന്നു ഗോൾ. രാഹുൽ ബെക്കെ ഉയർത്തി നൽകിയ

ഐഎസ്എല്‍: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് ആദ്യ തോല്‍വി

isl-athletico.jpg

ഐഎസ്എല്‍ മൂന്നാം സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് ആദ്യ തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിന് മുംബൈ സിറ്റിയാണ് കൊല്‍ക്കത്തയെ തോല്‍പിച്ചത്. 79 ാം മിനിറ്റില്‍ മുംബൈ ക്യാപ്റ്റന്‍ ഡിയേഗോ ഫോര്‍ലാന്‍ ഗോള്‍ േനടി. ഇരുടീമുകളും തുടക്കം മുതല്‍ ആക്രമണഫുട്ബോളിന്റെ വിരുന്നൂട്ടി. മൂന്നാം ജയത്തോടെ മുംബൈ സിറ്റി

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം

isl-kerala-blasters.jpg

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം. എഫ്.സി. ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പിച്ചു. മുഹമ്മദ് റാഫിയും കെർവെൻസ് ബെല്‍ഫോര്‍ട്ടും ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടി. എട്ടു പോയിന്റോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേയ്ക്ക മുന്നേറി. ഇനിയുമൊരു സമനില ബ്ലാസ്റ്റേഴ്സിന്റെ

ഹ്യൂമിന്റെ ഗോളിലൂടെ കൊൽക്കത്തയ്ക്കു ജയം

kolkatha-won.jpg

78–ാം മിനിറ്റിൽ ഇയാൻ ഹ്യൂം നേടിയ ഗോളിൽ ഡൽഹി ഡയനാമോസിനെതിരായ മൽസരത്തിൽ അത്‍ലറ്റികോ ഡി കൊൽക്കത്തയ്ക്ക് ജയം. ഐഎസ്എല്‍ മൂന്നാം സീസണിൽ ഹ്യൂമിന്റെ രണ്ടാം പെനാല്‍റ്റി ഗോളായിരുന്നു ഇത്. ഇതോടെ, ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇയാന്‍ ഹ്യൂമിന് സ്വന്തമായി. പെനാൽറ്റിയിലൂടെ

ഗോവ എഫ്സിക്ക് ആദ്യ ജയം

goa-isl.jpg

ഐഎസ്എൽ മൂന്നാം സീസണില്‍ ഗോവ എഫ്സിക്ക് ആദ്യ വിജയം. മുംബൈ സിറ്റി എഫ്സിയെ ഏകപക്ഷിയമായ ഒരു ഗോളിനാണ് ഗോവ തോല്പിച്ചത്. ബ്രസീലിയൻ താരം റിചാലിസൺ ഫെലിസ്‌ബിനോയാണ് വിജയഗോള്‍ നേടിയത് ആലസ്യം നിറഞ്ഞ ആദ്യമിനുട്ടുകൾ. ആക്രമിച്ചു മുന്നേറാനാകാതെ ഇരുകൂട്ടരും കിതച്ചു. ലഭിച്ച ഫ്രീകിക്കും കോർണറുകവും ഒന്നിനൊന്നായി

ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച് ചെന്നൈയിന്‍ എഫ്സി

chennayin-fc.jpg

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്.സി ഏകപക്ഷീയമായ ഒരുഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചു. 48ആം മിനിട്ടില്‍ ഡേവിഡ് സുച്ചിയിലൂടെയാണ് ചെന്നൈയിന്റെ വിജയഗോള്‍. ഈ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് ആദ്യമായിട്ടാണ് ഹോംഗ്രൗണ്ടില്‍ പരാജയപ്പെടുന്നത്. ജയത്തോടെ ചൈന്നൈയിന്‍ പോയ്ന്റ് പട്ടികയില്‍ മൂന്നാം

ഐഎസ്എൽ: ഡൽഹി - മുംബൈ മത്സരം സമനിലയിൽ

isl.jpg

ഐഎസ്എല്ലില്‍ ഗോൾ മഴ തീര്‍ത്ത് ഡല്‍ഹി - മുംബൈ മല്‍സരം മൂന്നു ഗോള്‍ സമനിലയില്‍. മുംബൈയ്ക്കായി ക്രിസ്റ്റ്യന്‍ വാഡോക്സ് ഇരട്ടഗോള്‍ നേടി. രണ്ടു ഗോളിന് പിന്നിട്ട് നിന്നശേഷം തിരിച്ചടിച്ച് സമനില പിടിക്കാനായത് ഡല്‍ഹിക്ക് വിജയത്തോളം നേട്ടമായി. ഓരോ ഗോള്‍ സമനില കണ്ട തുടര്‍ച്ചയായ മൂന്നു മല്‍സരങ്ങള്‍ക്കുശേഷം

പുണെയോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്

blasters-18.jpg

ഐഎസ്എല്‍ മൂന്നാം സീസണിലെ അതിവേഗ ഗോള്‍ സ്വന്തമാക്കിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന് പുണെ സിറ്റിയെ തോല്‍പിക്കാനായില്ല. രണ്ടാം പകുതിയില്‍ മുഹമ്മദ് സിസോക്കോ നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സിനെ, പുണെ സമനിലയില്‍ തളച്ചു. പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ബ്ലാസ്റ്റേഴ്സ്് അ‍ഞ്ചാമതായി. സ്വന്തം

ഐഎസ്എൽ: കൊൽക്കത്ത - ഗോവ മത്സരം സമനിലയിൽ

isl.jpg

ഐഎസ്എല്ലില്‍ കൊല്‍ക്കത്ത - ഗോവ മല്‍സരം ഓരോ ഗോള്‍ സമനിലയില്‍. കൊല്‍ക്കത്തയ്ക്കായി സമീഗ് ദൗത്തിയും ഗോവയ്ക്കായി ജോഫ്രേയും ഗോള്‍ നേടി. തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്ക് ശേഷമാണ് സമനിലയിലൂടെ ഗോവയ്ക്ക് ഒരു പോയിന്റ് ലഭിക്കുന്നത്. കളിയും കയ്യാങ്കളിയും ഒരുപോലെ കണ്ട മല്‍സരത്തില്‍ രണ്ടു ഗോളും 34 ഫൗളുകളും.

ഐഎസ്എല്‍: ഡല്‍ഹി ഡൈനാമോസ് - നോര്‍ത്ത് ഈസ്റ്റ് മല്‍സരം സമനിലയില്‍

delhi-north-east.jpg

ഐഎസ്എല്ലില്‍ ഡല്‍ഹി - നോര്‍ത്ത് ഈസ്റ്റ് പോരാട്ടം ഓരോ ഗോള്‍ സമനിലയില്‍. ഡല്‍ഹിയ്ക്കായി കീന്‍ ലൂയിസും നോര്‍ത്ത് ഈസ്റ്റിനായി അല്‍ഫാരോയും ഗോള്‍ നേടി. മൂന്നാം സീസണിലെ ഏറ്റവും ആവേശകരമായ മല്‍സരത്തിനാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്

അടിച്ചും തിരിച്ചടിച്ചും ആക്രമണവും

ബ്ളാസ്റ്റേഴ്സ് ആരാധകർ വിണ്ടും ആവേശത്തിൽ

nivin-blasters.jpg

ബ്ളാസ്റ്റേഴ്സ് കളി തിരിച്ചുപിടിച്ചതോടെ ആരാധകർ വിണ്ടും ആവേശത്തിൽ. ടീമിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നായിരുന്നു ടീം ഉടമ സച്ചിൻ തെൻഡുൽക്കറുടെ പ്രതികരണം. കാത്തിരിപ്പിന് വിരാമമിട്ട് പിറന്ന ഈ ഗോളിന്റെ ആവേശം കളി കഴിഞ്ഞപ്പോൾ മൈതാനത്തിന് പുറത്തുമെത്തി. ഇതുവരെ പ്രതികരിക്കാതിരുന്ന സച്ചിനും ഇന്ന്

മുംബൈയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് തകർപ്പൻ ജയം

rafi-chopra.jpg

മൂന്നു മല്‍സരങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ‍ിന് തകർപ്പൻ ജയം. അതും ഹോം മൈതാനത്തെ ആര്‍ത്തലയ്ക്കുന്ന മഞ്ഞക്കടലിനെ സാക്ഷിയാക്കി. ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് താരം മൈക്കല്‍ ചോപ്ര 58-ാം മിനിറ്റില്‍ നേടിയ ഗോളില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം.

ബ്ലാസ്റ്റേഴ്സിന്റെ ജയം സന്തോഷം നല്‍കുന്നു: സച്ചിന്‍‌

sachin.jpg

ബ്ലാസ്റ്റേഴ്സിന്റെ ജയം സന്തോഷം നല്‍കുന്നുവെന്ന് സച്ചിന്‍‌ തെന്‍ഡുല്‍ക്കര്‍. ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് താരം മൈക്കല്‍ ചോപ്ര 58-ാം മിനിറ്റില്‍ നേടിയ ഗോളില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം. ബോക്‌സിന് മുന്നില്‍നിന്നും ബെല്‍ഫോര്‍ട്ടിന്റെ ഗോള്‍ശ്രമം ഗതിമാറി

ഐ.എസ്.എല്‍: എഫ് സി ഗോവയ്ക്കെതിരെ ചെന്നൈ എഫ് സിയ്ക്ക് ജയം

isl.jpg

ഐഎസ്എല്ലില്‍ ചാംപ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിയ്ക്ക് മൂന്നാം സീസണിലെ ആദ്യ ജയം. എഫ്.സി. ഗോവയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പിച്ചു. പതിനഞ്ചാം മിനിറ്റില്‍ ഹന്‍സ് മള്‍ഡറും 26ാം മിനിറ്റില്‍ മെഹ്റാജുദ്ദീന്‍ വാഡുവുമാണ് ചെന്നൈയിനായി സ്കോര്‍ ചെയ്തത്. കളിച്ച മൂന്നു മല്‍സരങ്ങളും തോറ്റ എഫ്.സി.ഗോവ പോയിന്റ്

ഫുട്ബോളിനോടുള്ള സ്നേഹമാണ് തന്നെ ഇന്ത്യയിൽ എത്തിച്ചതെന്ന് സോണി നോർദേ

Online-Sony-Norde-1.jpg

മൂന്നു പോയിന്റുമായെ കൊച്ചിയിൽ നിന്നു മടങ്ങൂവെന്ന് ഉറപ്പിച്ചു പറഞ്ഞു മുംബൈ സിറ്റി എഫ്സിയുടെ ഹെയ്തി താരം സോണി നോർദേ. നാളെ കൊച്ചിയിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഐഎസ്എൽ മത്സരത്തിനെത്തിയതായിരുന്നു നോർദേ. കഴിഞ്ഞ സീസണിലും മുംൈബ താരമായിരുന്ന നോർദേ ഐഎസ്എല്ലിലെ രണ്ടാമത്തെ കൊച്ചി മത്സരത്തിനായാണ് എത്തിയത്.

പുണെയെ വീഴ്ത്തിയ നോർത്ത് ഈസ്റ്റിന് മൂന്നാം ജയം, ഒന്നാമത്

north-east.jpg

പുണെ∙ സീസണിലാദ്യമായി റഫറി രണ്ടു ചുവപ്പുകാർഡ് പുറത്തെടുത്ത മൽസരത്തിൽ പുണെ സിറ്റി എഫ്സിക്കെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. എമിലിയാനോ അൽഫാരോ നേടിയ മൂന്നാം സീസണിലെ മൂന്നാം ഗോളാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് മൂന്നാം ജയം സമ്മാനിച്ചത്. 79-ാം മിനിറ്റിലായിരുന്നു അവരുടെ വിജയഗോൾ. വിജയത്തോെട നാലു

മുംബൈ-കൊൽക്കത്ത മൽസരം സമനിലയിൽ

isl.jpg

ഐ എസ് എല്ലിൽ മുംബൈ കൊൽക്കത്ത മത്സരം സമനിലയിൽ. ഇരുടീമും ഓരോ ഗോൾ വീതമടിച്ചാണ് സമനിലവഴങ്ങിയത്. മുംബൈക്കായി ഒന്നാം പകുതിയിൽ മത്യാസ് ഡിഫെഡറിക്കോയും കൊൽക്കത്തയ്ക്കായി 81ആം മിനുട്ടിൽ ജാവിയർ ലാറയും ഗോൾ നേടി. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് മുംബൈ എത്തി.

കേരള ബ്ലാസ്റ്റേഴ്സ് - ഡൽഹി ഡൈനാമോസ് മത്സരം ഗോൾ രഹിത സമനിലയിൽ

blasters.jpg

ഐഎസ്എല്ലില്‍ ജയം നേടാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്. ഡല്‍ഹി ഡൈനാമോസിനെതിരായ മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. മൂന്നാമത്തെ പോരാട്ടത്തിലും ഒത്തിണക്കം പ്രകടമാക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ആദ്യ പകുതിയുടെ അവസാന മിനിട്ടില്‍ മികച്ചൊരു അവസരം ലഭിച്ചെങ്കിലും മൈക്കല്‍ ചോപ്ര പാഴാക്കി.

കേരള ബ്ലാസ്റ്റേഴ്സിന് ആശങ്കയായി മധ്യനിര

kerala-midfield-t.jpg

പുതിയ കോച്ചിന് കീഴില്‍ പുതിയ മുഖവുമായി പുത്തന്‍ ഉണര്‍വോടെയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം സീസണിലും ആശങ്കയായി മധ്യനിര. ഉദ്ഘാടനമല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും ആദ്യ ഹോംമാച്ചില്‍ കൊല്‍ക്കത്തയ്ക്കെതിരേയും നിറംമങ്ങിയ മധ്യനിരയാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചത്. ആദ്യ സീസണില്‍

ഐഎസ്എല്ലില്‍ പുണെ സിറ്റിക്ക് മൂന്നാം സീസണിലെ ആദ്യ ജയം

pune-city.jpg

ഐഎസ്എല്ലില്‍ പുണെ സിറ്റിക്ക് മൂന്നാം സീസണിലെ ആദ്യ ജയം. എഫ്.സി. ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പിച്ചു. തൊണ്ണൂറാം മിനിറ്റിലാണ് പുണെ വിജയഗോള്‍ നേടിയത് മൂന്നാം സീസണില്‍ ഗോവയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. നോര്‍‌ത്ത് ഈസ്റ്റിനെതിരായ തോല്‍വി മറന്ന് സ്വന്തം മണ്ണില്‍ ജയത്തോടെ തുടങ്ങാമെന്ന്

ഐഎസ്എല്ലില്‍ എഫ്സി ഗോവയ്ക്കെതിരെ പുണെ സിറ്റിക്ക് ജയം

goa-pune.jpg

ഐഎസ്എല്ലില്‍ എഫ്.സി. ഗോവയ്ക്കെതിരെ പുണെ സിറ്റിക്ക് ജയം. ഗോവയുടെ ഹോംഗ്രൗണ്ടായ ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് പുണെയുടെ ജയം. ഇരുപത്തിയാറാം മിനിറ്റില്‍ അരാട്ട ഇസുമിയുടെ ഗോളില്‍ പുണെ മുന്നിലെത്തി. എന്നാല്‍ മുപ്പത്തിമൂന്നാം

കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരുമെന്ന് മുഹമ്മദ് റാഫി

muhammed-rafi-8-10.jpg

നാട്ടുകാരായ ആരാധകര്‍ക്കുമുന്‍പില്‍ മല്‍സരം പരാജയപ്പെട്ടതില്‍ വിഷമമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരുമെന്നും മുഹമ്മദ് റാഫി. മിഡ്ഫീല്‍ഡ് െമച്ചപ്പെടുത്താന്‍ ടീം ശ്രമിക്കുന്നുണ്ടെന്നും റാഫി മനോരമ ന്യൂസിനോട് പറഞ്ഞു.

നോർത്ത് ഈസ്റ്റിനെ തകർത്ത് മുംബൈ; ഫോര്‍ലാന് കന്നി ഐഎസ്എൽ ഗോൾ

indian-super-league-isl-201.jpg

ഐഎസ്എൽ മൂന്നാം സീസണിൽ ആദ്യ രണ്ടു മൽസരങ്ങൾ ജയിച്ച് കരുത്തുകാട്ടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് മുംൈബ സിറ്റി എഫ്സിക്കെതിരായ മൂന്നാം മല്‍സരത്തിൽ തോൽവി. മുൻ യുറഗ്വായ് താരം ഡീഗോ ഫോർലാൻ പെനൽറ്റിയിലൂടെ നേടിയ ഗോളാണ് മുംബൈ സിറ്റി എഫ്സിക്ക് തുടർച്ചയായ രണ്ടാം ജയം സമ്മാനിച്ചത്. സ്വന്തം മൈതാനത്ത് നടന്ന ആദ്യ

ഐഎസ്എല്‍: ചെന്നൈയിന്‍ എഫ്സിയ്ക്കെതിരെ ഡല്‍ഹി ഡൈനാമോസിന് വിജയം

delhi-dynamos.jpg

ഐഎസ്എല്‍ മൂന്നാം സീസണ്‍ അരങ്ങേറ്റം അവിസ്മരണീയമാക്കി ഡല്‍ഹി ഡൈനാമോസിന്റെ വിജയം. ചാംപ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചു. ബ്രസീല്‍ താരം മാര്‍സെലീഞ്ഞ്യോ ഡല്‍ഹിക്കായി ഇരട്ടഗോള്‍ നേടി.

അതിവേഗ ഫുട്ബോളിന്റെ വശ്യതകണ്ട ആദ്യ പകുതിയിലായിരുന്നു യഥാര്‍ഥപോരാട്ടം.

ജയവും തോൽവിയുമൊക്കെ ഉണ്ടാകും; ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും: നിവിൻ പോളി

nivin-kerala.jpg

കേരള ബ്ലാസ്റ്റേഴ്സിന് നൽകുന്ന പിന്തുണ തുടരുമെന്ന് ടീമിന്റെ യൂത്ത് ബ്രാൻഡ് അംബാസിഡർ നിവിൻ പോളി. ടീം ജയിക്കേണ്ടതായിരുന്നുവെന്നും ആവേശകരമായ മത്സരമായിരുന്നുവെന്നും നിവിൻ പറഞ്ഞു. ‘നല്ല മത്സരമായിരുന്നു. നമ്മുടെ ടീം ജയിക്കേണ്ടതായിരുന്നു. മത്സരമാകുമ്പോൾ ജയവും തോൽവിയും ഉണ്ടാകും. നമുക്ക് ടീമിനെ

ബ്ളാസ്റ്റേഴ്സിന്റെ കളികാണാൻ എത്തിയത് നിരവധി വിഐപികൾ

sachin.jpg

ബ്ളാസ്റ്റേഴ്സിന്റെ കളികാണാൻ ടീം ഉടമ സച്ചിൻ തെൻഡുൽക്കർ ഉൾപ്പടെ വി.ഐ.പികളുടെ വൻപടയാണ് കലൂർ സ്റ്റേഡിയത്തിൽ എത്തിയത്. അതേസമയം കളികാണാൻ കൊച്ചിയിലെ സ്റ്റേഡിയത്തിൽ എത്തിയത് അരലക്ഷം പേരാണ്. ബ്ളാസ്റ്റേഴ്സ് നിരാശപ്പെടുത്തിയെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കളികാണാൻ ആദ്യമെത്തിയത് സച്ചിൻ. ഒപ്പം

ഐഎസ്എല്‍: ആദ്യ ഹോം മാച്ചില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി

atletico-de-kolkata.jpg

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കെതിരായ മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് പിന്നില്‍. 52-ാം മിനിറ്റില്‍ ഹവിയര്‍ ലാറ നേടിയ ഗോളാണ് കൊൽക്കത്തയ്ക്ക് ലീഡ് സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിൽ സന്ദേശ് ജിങ്കാൻ വരുത്തിയ പിഴവാണ് കൊൽക്കത്തയുടെ ഗോളിന് വഴിയൊരുക്കിയത്. സ്റ്റേഡിയം നിറഞ്ഞുള്ള സ്വന്തം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു ജയം

north-east-isl.jpg

റണ്ണേഴ്സ്അപ്പായ എഫ്സി ഗോവയെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഐഎസ്എല്‍ മൂന്നാം സീസണിലെ രണ്ടാം ജയം. അല്‍ഫാരോയുടെ ഇരട്ടഗോളിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയം.

ആക്രമണവും പ്രതിരോധവും ഒപ്പത്തിനൊപ്പം മികച്ചു നിന്ന പോരാട്ടത്തില്‍ ഗോളി സുബ്രതോ പാലിന്റെ എണ്ണം പറഞ്ഞ തകര്‍പ്പന്‍ സേവുകളാണ് വടക്കു

ആരാധകരെ ആവേശത്തിലാക്കി ബ്ലാസ്റ്റേഴ്സ്

blasters.jpg

കാൽപ്പന്തുകളിയിൽ വംഗനാടിനു പാരമ്പര്യവും മഹിമയും പറയാമെങ്കിലും ആവേശമുള്ള ആരാധകരെ കാണണമെങ്കിൽ കേരളത്തിലെത്തണം. കഴിഞ്ഞ രണ്ടു സീസണിലും കണ്ടതിലേറെ ആവേശമാണ് ഐഎസ്എല്ലിൽ ഇക്കുറി മഞ്ഞപ്പട കരുതിവച്ചിരുക്കുന്നത്.

ആരവങ്ങൾ ഇക്കുറിയും െനഹ്റു സ്റ്റേഡിയത്തെ ത്രസിപ്പിക്കും. ബ്ലാസ്റ്റേഴ്സ് ആദ്യ ഹോം

ഐഎസ്എല്ലിന് ആവേശം പകർന്നു പ്രൊമോ സോങ്ങ്

isl-promo.jpg

സീസണിലെ ആദ്യ ഹോംമാച്ചില്‍ കേരളാ ബ്ളാസ്റ്റേഴ്സ് അത്‍ലറ്റിക്കൊ ഡി കൊല്‍ക്കത്തയെ നേരിടുമ്പോള്‍ ആവേശത്തിലാണ് ആരാധകര്‍. ഒപ്പം ആവേശം പകരാന്‍ ടീം ഉടമകളായ സച്ചിന്റെയും ഗാംഗുലിയുടെയും പ്രൊമോ സോങ്ങും.

മഞ്ഞപ്പടയ്ക്ക് ആവേശമായി ശബരീഷ് വര്‍മ്മയുടെ പാട്ട്; ‘‘കടലല്ലേ...അലറും കലിയല്ലേ...’’സൂപ്പര്‍ഹിറ്റ്

sabarish-song.jpg

കേരളത്തിൽ ഫുട്ബോൾ ഉത്സവത്തിനു തുടക്കമാകുകയാണ്. ടീമിന് ആവേശവും സ്നേഹവും നിറഞ്ഞ സ്വാഗതമോതുകയാണ് എല്ലാ മലയാളികളും. ആദ്യകളിയിലെ തോൽവിയൊന്നും പ്രശ്നമല്ല. ‘കമോൺട്രാ ബ്ലാസ്റ്റേഴ്സേ...’ എന്നലറിവിളിച്ചു ‘ന്യൂജെൻ’ കാണികൾ. കൊടിയും റിബണും മഞ്ഞക്കുപ്പായവും മുഖത്തു നിറംപടർത്താനുള്ള മഞ്ഞച്ചായവും ചെണ്ടയും തപ്പും

മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നാണ് പ്രതീക്ഷ: മുഹമ്മദ് റാഫി

muhammed-rafi.jpg

ഹോം ഗ്രൗണ്ടില്‍ നാളെ നടക്കുന്ന ആദ്യ മൽസരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലനത്തിനിറങ്ങി. തൃപ്പുണിത്തുറ ചോയ്സ് ഗ്രൗണ്ടിൽ മുഖ്യ പരിശീലകൻ സ്റ്റീവ് കോപ്പലിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. സ്വന്തം മണ്ണിലെ കാണികൾക്ക് മുൻപിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന്

ഐഎസ്എല്ലില്‍ മുംബൈ എഫ്.സിക്ക് വിജയത്തുടക്കം

forlan.jpg

ഐഎസ്എല്ലില്‍ ഡിയേഗോ ഫോര്‍ലാന്റെ മുംബൈ എഫ്.സിക്ക് വിജയത്തുടക്കം. പുണെ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചു. പുണെയ്ക്കെതിരെ മുംബൈയുടെ ആദ്യ എവെ വിജയമാണിത്. ഫുട്ബോള്‍ പ്രേമികളുടെ കണ്ണുകള്‍ തേടിയത് ചുരുണ്ട നീളന്‍ മുടിയുമായി ഇന്ത്യന്‍ മണ്ണിലേക്കിറങ്ങിയ യുറഗ്വായ് ഇതിഹാസത്തെയായിരുന്നു. ഫോര്‍ലാന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കൊല്‍ക്കത്ത - ചെന്നൈ മല്‍സരം സമനിലയില്‍

kolkatha-chennayin.jpg

ഐഎസ്എല്ലില്‍ ‍ചാംപ്യന്‍മാരുടെ പോരാട്ടം സമനിലയില്‍. ഫുട്ബോള്‍ ആവേശം മുഴുവന്‍ നിറച്ച് കൊല്‍ക്കത്തയും ചെന്നൈയിനും രണ്ടു ഗോള്‍ വീതമടിച്ച് പിരിഞ്ഞു. ഇയാന്‍ ഹ്യൂം ഐഎസ്എല്ലിന്റെ മൂന്നു സീസണിലും ഗോള്‍നേടുന്ന താരമായി. ചാംപ്യന്‍മാര്‍ക്കൊത്ത പ്രകടനവുമായി കൊല്‍ക്കത്തയും ചെന്നൈയിനും തൊണ്ണൂറു മിനിറ്റും ആവേശം

ഫുട്ബോൾ ആവേശത്തെ വരവേൽക്കാൻ ആവേശത്തോടെ കൊച്ചി

kochi-ready-for-isl.jpg

കൊച്ചി ആവേശത്തോടെ കാത്തിരിക്കുകയാണ് ഫുട്ബോള്‍ ആവേശത്തെ വരവേല്‍ക്കാല്‍. രണ്ടാം സീസണിലെ നാണംകെട്ട പുറത്താകലിനുശേഷം കേരള ബ്ളാസ്റ്റേഴ്സ് ഒരിക്കല്‍കൂടി കൊച്ചിയിലെ ഹോംഗ്രൗണ്ടിലെത്തുമ്പോള്‍ പ്രതീക്ഷ അര്‍പിക്കുന്നത് വീണ്ടും സ്വന്തം ആരാധകരിലാണ്. താരപ്രഭയുള്ള കളിക്കാരൊന്നും ഇല്ലെങ്കിലും മൂന്നാം സീസണില്‍

പോരാട്ടത്തിന് ഒരുങ്ങി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും കേരള ബ്ലാസ്റ്റേഴ്സും

blaster-and-north-east.jpg

ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ആദ്യ പോരാട്ടം. കഴിഞ്ഞ സീസണിലെ അസാനക്കാരെന്ന ചീത്തപ്പേര് അതിവേഗം മായ്ച്ച് കളയുക എന്നതാകും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഉദ്ഘാടനമല്‍സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. യൂറോപ്യന്‍ കരുത്തിലാണ് വടക്കുകിഴക്കിന്റെ

ഐ.എസ്.എൽ പ്രതീക്ഷകൾ പങ്കുവച്ച് സി.വി.പാപ്പച്ചനും ഐ.എം.വിജയനും

mn-vijayan.jpg

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ പുതിയ സീസണിന് തുടക്കമാകുമ്പോള്‍ പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയാണ് മുന്‍ രാജ്യാന്തര താരങ്ങളായ സി.വി.പാപ്പച്ചനും ഐ.എം.വിജയനും. ഐ.എസ്. എല്ലിലൂടെ ഫുട്ബാൾ ആവേശം സൃഷ്ടിച്ചൂവെന്നല്ലാതെ ഇന്ത്യൻ ഫുട്ബാൾ രംഗത്തിന് കാര്യമായ നേട്ടമുണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു..

മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വിയോടെ തുടക്കം

north-east-united.jpg

മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വിയോടെ തുടക്കം. ആദ്യ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചു. 55ാം മിനിറ്റില്‍ കാറ്റ്സുമി യൂസ വിജയഗോള്‍ നേടി. വര്‍ണാഭമായ തുടക്കം. പക്ഷെ ആരവങ്ങള്‍ക്കൊത്ത് കളിയാവേശമുയര്‍ന്നില്ല. അലക്ഷ്യമായ പാസുകളും

മികവുറ്റ താരനിരയുമായി കേരള ബ്ലാസ്റ്റേഴ്സ്

kerala-blasters-2-9.jpg

ഐഎസ്എല്‍ രണ്ടാം സീസണിലേതിനേക്കാള്‍ മികവുറ്റ താരനിരയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സീസണില്‍ മല്‍സരിക്കാനിറങ്ങുന്നത്. പ്രതിരോധം ശക്തമാക്കി നിലനിര്‍ത്തിയതിനൊപ്പം മുന്നേറ്റനിരയെ ശക്തിപ്പെടുത്താനായെന്നതാണ് നേട്ടം. ജിങ്കാനും റാഫിയും ചോപ്രയും തുടങ്ങി പരിചിതമുഖങ്ങള്‍ പലതുണ്ടെങ്കിലും ഈ ടീമിനെ

കേരള ബ്ലാസ്റ്റേഴ്സ് കുരുന്നു പ്രതിഭകളെ തേടി ഗള്‍ഫിലേക്കും

football.jpg

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഗ്രാസ് റൂട്ട് ഡവലപ്മെന്‍റ് പ്രോഗ്രാമായ പ്രൊഡിജി അക്കാദമി കുരുന്നു പ്രതിഭകളെ തേടി ഗള്‍ഫിലേക്കും. പ്രൊഡിജിയുടെ ദുബായിലെ ആദ്യ അക്കാദമി ഈ വെള്ളിയാഴ്ച പ്രവര്‍ത്തനം തുടങ്ങും. കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യപരിശീലകനായിരുന്ന ടെറി ഫീലാന്‍റെ നേതൃത്വത്തിലായിരിക്കും പ്രൊഡിജി അക്കാദമി

ഐഎസ്്എല്ലിന്‍റെ മൂന്നാം പതിപ്പിന് ശനിയാഴ്ച കിക്കോഫ്

ism.jpg

ഇന്ത്യന്‍ ഫുട്്ബോളിന്‍റെ ആവേശം ഉണര്‍ത്തിയ ഐഎസ്്എല്ലിന്‍റെ മൂന്നാം പതിപ്പിന് ശനിയാഴ്ച കിക്കോഫ്. ഗുവാഹത്തിയില്‍ കേരള ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്്റ്റ് യുണൈറ്റഡും തമ്മിലാണ് ഉദ്ഘാടനമല്‍സരം. വിദേശമണ്ണിലെ പരിശീലവും സന്നാഹമല്‍സരങ്ങളിലെ മികച്ച പ്രകടനവും നല്‍കുന്ന ആത്മവിശ്വാസത്തോടെയാണ് കേരള

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ടിക്കറ്റ് വില്‍പനയ്ക്ക് ഒൗദ്യോഗിക തുടക്കം

isl.jpg

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ മല്‍സരങ്ങള്‍ക്കായുള്ള ടിക്കറ്റ് വില്‍പനയ്ക്ക് ഒൗദ്യോഗിക തുടക്കം. കൊച്ചി മേയര്‍ സൗമിനി ജെയിനാണ് ആദ്യ ടിക്കറ്റ് വില്‍പന നിര്‍വഹിച്ചത്. ഹോം ഗ്രൗണ്ടായ കലൂര്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ അഞ്ചിന് അത്്്ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായാണ് കേരള