നോ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്യരുത് എന്നറിയാമെങ്കിലും പാർക്ക് ചെയ്യൽ ചിലർക്കൊരു ഹോബിയാണ്. പാർക്കിങ് നിരോധിത മേഖലയിൽ ബൈക്ക് പാർക്ക് ചെയ്ത യുവാവിനെ ബൈക്ക് അടക്കം പൊക്കിയ വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം.
കാണ്‍പൂരിലെ ബാഡ ചൗര മേഖലയിലെ പാർക്കിങ് നിരോധിത മേഖലയിലാണ് യുവാവ് ബൈക്ക് പാര്‍ക്ക് ചെയ്തത്. നോ പാർക്കിങ് സോണിൽ ബൈക്ക് പാർക്ക് ചെയ്തതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവാവ് വിസമ്മതിച്ചു. ബൈക്ക് വിട്ടുകൊടുക്കാനും തയ്യാറായില്ല. ഇതേതുടര്‍ന്നാണ് പൊലീസ് സാഹസത്തിന് തുനിഞ്ഞത്.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വിഡിയോ ന്യൂസ് എജൻസിയായ എഎൻഐയുടെ ട്വിറ്റർ അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. യുവാവിനെ ബൈക്ക് അടക്കം പോലീസ് പൊക്കിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്.