ഡല്‍ഹിയില്‍ യുവതിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഹോസ്ഖാസിലെ ഹോട്ടല്‍ ജീവനക്കാരനായ രാജയാണ് പൊലീസിന്റെ പിടിയിലായത്. കൂട്ടുപ്രതികള്‍ ഉടന്‍ പിടിയിലാകുെമന്ന് പൊലീസ് വ്യക്തമാക്കി.
അതിസമ്പന്നരുടെ പ്രദേശമായ ഹോസ്്ഖാസില് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നാഗാലാന്‍ഡ് സ്വദേശിനിയായ യുവതി ക്രൂരമായ പീഡനത്തിനിരയായത്. അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന വിമര്‍ശനം ഉയര്‍ന്നതോടെ പ്രത്യേക അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം കേസ് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയെ പിടികൂടിയത്. ഹോസ്ഖാസിലെ ഹോട്ടല്‍ ജീവനക്കാരനായ രാജയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പോലീസ് വ്യക്തമാക്കി. വഴിയില്‍ അവശനിലയില്‍ അഭിനയിച്ചുനിന്ന രാജ പെണ്‍കുട്ടി സഞ്ചരിച്ച കാറിന് മുന്നില്‍ ലിഫ്റ്റിനായി കൈ നീട്ടി.
എഴുന്നേറ്റ് നില്ക്കാന്പോലും കഴിയാത്തയാളെസഹായിക്കാനായി യുവതി കാര്‍ റോഡരുകില്‍ നിര്‍ത്തി. തന്റെ വണ്ടി ഹോസ്ഖാസ് പാര്ക്കിന് സമീപം കേടായെന്നും തന്നെ അവിടെ എത്തിക്കാമോയെന്നും യുവതിയോട് രാജ അഭ്യര്‍ത്ഥിച്ചു. പാര്‍ക്കിന്റെ ആള്‍ത്തിരക്കൊഴിഞ്ഞ ഭാഗത്ത് കാര്‍ എത്തിയപ്പോള്‍ അവിടെ കാത്തിരിപ്പുണ്ടായിരുന്ന കൂട്ടാളികളൊടൊപ്പം രാജ, യുവതിയെ കാറിനുള്ളില്‍വെച്ച് ക്രൂരമായി പീഡിപ്പിച്ചു. തുടര്‍ന്ന് പാര്‍ക്കിലേക്ക് യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡനം തുടര്‍ന്നു. കരച്ചില് പുറത്ത് കേള്‍ക്കാതിരിക്കാനായി വായില്‍ തുണി തിരുകിവെച്ചായിരുന്നു പീഡനം. ബോധം നഷ്ടപ്പെട്ട യുവതിയെ പാര്ക്കിലുപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. അതിനിടെ അന്വേഷണത്തില്‍ പോലീസ് അലംഭാവം കാണിക്കുകയാണെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നഗരത്തില്‍ പ്രതിഷേധം നടത്തി.