കോട്ടയം കുമരകത്ത് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ സൗദി സ്വദേശിയായ കുട്ടി മരിച്ചത് ഷോക്കേറ്റല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുങ്ങിമരണമെന്ന് പരിശോധനയില്‍ വ്യക്തമായി. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയായിരുന്നു സൗദി സ്വദേശിയായ അബു ഇബ്രാഹിമിന്റെ മകന് നാലുവയസുകാരനായ അലാദിന്‍ ഇബ്രാഹിം മരിച്ചത്. അതേസമയം നീന്തല്‍ക്കുളത്തില്‍ വച്ച് വൈദ്യുതാഘാതമേറ്റെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം. ഇതേത്തുടര്‍ന്ന് രാവിലെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.
Advertisement