റയില്‍വേ സ്റ്റേഷന് പാര്‍ക്കിങ് മൈതാനത്ത് അഞ്ചു രൂപ ബാക്കി കൊടുക്കാന്‍ വൈകിയതിന്റെ പേരില്‍ ജീവനക്കാരന്റെ കൈ ചവിട്ടിയൊടിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി സുരേന്ദ്രനാണ് ക്രൂര മര്‍ദ്ദനത്തിനിരയായത്. അക്രമിയെ പിടികൂടാതെ പൊലീസ് ഒളിച്ചുക്കളിക്കുകയാണെന്നാണ് ആക്ഷേപം. Take Pkg
ഷൊര്‍ണൂര്‍ റയില്‍വെ സ്റ്റേഷന് പാര്‍ക്കിങ് ഗ്രൗണ്ടിലെ ജീവനക്കാരനാണ് തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി സുരേന്ദ്രന്. കഴിഞ്ഞ ദിവസം വെളുപ്പിന് ആറു മണിക്ക് യുവാവ് ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബൈക്കിന്റെ പാര്‍ക്കിങ് ഫീ വാങ്ങുന്നതിനിടെ അഞ്ചു രൂപയുടെ ചേയ്ഞ്ച് കൊടുക്കാന്‍ വൈകി. ഇതിന്റെ പേരില്‍ ചവിട്ടി വീഴ്്ത്തിയ അക്രമി കൈ ചവിട്ടിയൊടിച്ചു. എല്ലിന് മൂന്നു പൊട്ടലുണ്ട്. തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടില്‍ വിശ്രമിക്കുകയാണ് സുരേന്ദ്രന് ഇപ്പോള്‍.
ചെറുതുരുത്തി സ്വദേശിയായ അംജത്ഖാനാണ് ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. പക്ഷേ, അറസ്റ്റ് ചെയ്തില്ലെന്നാണ് ഇവരുടെ പരാതി. മാത്രവുമല്ല, പ്രതിയുടെ ബൈക്ക് റയില്‍വെ സ്റ്റേഷനില്‍ നിന്ന് അന്നുതന്നെ വിട്ടുകൊടുക്കാന്‍ ഷൊര്‍ണൂര്‍ എസ്.ഐ മുന്കയ്യെടുത്തെന്നാണ് ആക്ഷേപം. കയ്യിന് ഗുരുതരമായി പരുക്കേറ്റതിനാല്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം.